പ്രവാസം

യുഎസില്‍ കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി

Print Friendly, PDF & Email

ബോട്ടില്‍ അധികൃതര്‍ നടത്തിയിരുന്ന തിരച്ചിലിനെ തുടര്‍ന്നാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനായിട്ടില്ല. കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

A A A

Print Friendly, PDF & Email

അമേരിക്കയില്‍ കാര്‍ നദിയിലേയ്ക്ക് മറിഞ്ഞ് കാണാതായ മലയാളി യുവതിയുടെ മൃതദേഹം കണ്ടെത്തി. നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഈല്‍ നദിയിലേയ്ക്ക് മറിഞ്ഞ കാറില്‍ സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാചി (9) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാലിഫോര്‍ണിയ രജിസ്‌ട്രേഷനുള്ള (7MMX138) മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് കാറാണ് പുഴയിലേയ്ക്ക് മറിഞ്ഞത്.

കനത്ത മഴയും ശക്തമായ കാറ്റുമുണ്ടായിരുന്ന ഏപ്രില്‍ ആറിനാണ് അപകടമുണ്ടായത്. ബോട്ടില്‍ അധികൃതര്‍ നടത്തിയിരുന്ന തിരച്ചിലിനെ തുടര്‍ന്നാണ് സൗമ്യയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനായിട്ടില്ല. കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍