TopTop
Begin typing your search above and press return to search.

അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ പാക്ക് വെടിവയ്പ്പ്; ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ അതിര്‍ത്തി പ്രദേശമായ ആര്‍എസ് സെക്ടറിലുണ്ടായ പാക്ക് വെടിവയ്പ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശിയായ ബിഎസ്എഫ് ജവാന്‍ സീതാറാം ഉപാധ്യായയാണ് കൊല്ലപ്പെട്ടത്. ബിഎസ്എഫ് 192 ബറ്റാലിയന്‍ ജവാനാണ് സീതാറാം.

ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആര്‍എസ് പുര സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാക്ക് സേന മോര്‍ട്ടാര്‍ ഷെല്ലാക്രമണം അടക്കം ശക്തമായ വെടിവയ്പ്പു നടത്തിയതെന്ന് ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രിയുടെ കശ്മീര്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയതോടെയാണ് പ്രകോപനപരമായ കരാര്‍ ലംഘനം വ്യാപകമായതെന്നാണ് റിപ്പോര്‍ട്ട്. സമാനമായ സംഭവത്തില്‍ ഈ ആഴ്ച കൊല്ലപ്പെടുന്ന രണ്ടാമത്തെ സുരക്ഷാ ഉദ്യോഗസ്ഥനാണ് സീതാറാം ഉപാധ്യായ.

Next Story

Related Stories