ന്യൂസ് അപ്ഡേറ്റ്സ്

സ്വവര്‍ഗരതി കുറ്റമാക്കുന്ന നിയമത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ കേന്ദ്രം

മൃഗങ്ങളുമായി മനുഷ്യന്‍ നടത്തുന്ന ലൈംഗികവേഴ്ച കുറ്റകരമാണെന്ന് കോടതി വ്യക്തത വരുത്തണം. ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കണമെന്ന ഹര്‍ജികളെ എതിര്‍ക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യാതെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഐ പി സി 377 ആം വകുപ്പ് ക്രിമിനല്‍ കുറ്റമല്ലാതാക്കണമോ എന്നത് കോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്ത അറിയിച്ചു. എന്നാല്‍, സ്വവര്‍ഗപങ്കാളികള്‍ തമ്മിലുള്ള വിവാഹം, വേര്‍പിരിയല്‍, ദത്തെടുക്കല്‍ എന്നിവ പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് സാവകാശം നല്‍കണമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

മൃഗങ്ങളുമായി മനുഷ്യന്‍ നടത്തുന്ന ലൈംഗികവേഴ്ച കുറ്റകരമാണെന്ന് കോടതി വ്യക്തത വരുത്തണം. ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അവകാശമുണ്ടെന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാന്‍ അനുവാദമില്ല. വ്യഭിചാരവും അനുവദിക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം രതി വൈകൃതങ്ങളല്ല കോടതിയുടെ പരിഗണനാ വിഷയമെന്നും സ്വവര്‍ഗ പങ്കാളികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് കോടതി ഇടപെടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ കേന്ദ്രനിലപാട് പരിഗണിച്ച് മാത്രമേ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കി വിധി പ്രസ്താവിക്കൂ എന്ന സൂചനയും കോടതി നല്‍കി. കേസില്‍ വാദം തുടരുകയാണ്. സ്വവര്‍ഗബന്ധങ്ങള്‍ നിയമവിധേയമാക്കുന്നത് വിവാഹത്തേയും കുടുംബത്തേയും തകര്‍ക്കുമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വാദമുന്നയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍