Top

ആ 'കളി' ഇപ്പോളും കാര്യം തന്നെ; നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍

ആ
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമസഭയിലുണ്ടായ കയ്യാങ്കളിയുടെ പേരില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍. കോടതിയില്‍ ഇത് സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. കേസ് പിന്‍വലിച്ചിട്ടില്ലെന്ന് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാട് അറിയിച്ചു. 2015ല്‍ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിടെ നിയമസഭയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എല്‍ ഡി എഫ് എം എല്‍ എമാര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

കേസില്‍ പ്രതിയായ മുന്‍ എം എല്‍ എ വി ശിവന്‍കുട്ടിയുടെ അപേക്ഷ പ്രകാരം കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഇന്നലെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസ ഹര്‍ജി നല്‍കിയിരുന്നു.

ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കേസ് പിന്‍വലിച്ചിട്ടില്ലെന്ന നിലപാട് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട പ്രതികളോട് ഏപ്രില്‍ 21ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തിന്റെ ഫലമായി രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം സഭയ്ക്കുണ്ടായെന്നാണ് കണക്ക്.

Next Story

Related Stories