ന്യൂസ് അപ്ഡേറ്റ്സ്

ജീവിക്കാന്‍ വേണ്ടി പോരാടിയിരുന്നവരുടെ അലയടിക്കുന്ന ശബ്ദമായിരുന്നു എകെജി: ലോക കേരള സഭയില്‍ മുഖ്യമന്ത്രി

Print Friendly, PDF & Email

പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

A A A

Print Friendly, PDF & Email

ലോക കേരളസഭയുടെ ആദ്യ സമ്മേളനം തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാാനത്തെ ജനപ്രതിനിധികളും പ്രവാസികളുമടക്കം 351 പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് ലോക കേരളസഭ. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റുന്നതിനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കാന്‍ ലോക കേരളസഭക്ക് സാധിക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അന്താരാഷ്ട്ര രംഗത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്ന മലയാളി പ്രവാസികള്‍ക്ക് തങ്ങളുടെ മേഖലകളിലെ മറ്റ് പ്രമുഖരുടെ വിഭവവും നൈപുണ്യവും കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നത് പ്രയോജനം ചെയ്യും. ലോക രംഗത്ത് അറിവിന്റെ വിപ്ലവത്തിന് ചാല് കീറുന്നവരുടെ മുന്‍നിരയില്‍ മലയാളികളുണ്ട്. അവരുടെ കേരള സന്ദര്‍ശനങ്ങളിലെ സേവനം സര്‍വകലാശകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നത് പ്രധാനമാണ്. അവരുടെ കാഴ്ചപാടുകള്‍ കൂടി ഉള്‍ക്കൊണ്ട് അക്കാദമിക് നവീകരണം സാധ്യമാക്കാനാകണം. അതിലൂടെ അന്താരാഷ്ട്ര വിജ്ഞാനഘടനയിലേക്ക് നമ്മുടെ വിജ്ഞാനഘടനയും വിളക്കിചേര്‍ക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസി നിക്ഷേപം വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയധികം പണം വരുന്നുണ്ടെങ്കിലും നാടിന്റെ വികസനത്തിന് വിനിയോഗിക്കാവുന്ന പദ്ധതികളില്ല. ലോക കേരളസഭയിലൂടെ ഇതിന് ഒരു വഴി തുറക്കുകയാണ് കേരളസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയും ഇതിലൂടെ ക്ഷണിക്കുന്നുണ്ട്. പ്രവാസികളുടെ കാര്യത്തില്‍ ഊഹകണക്കുകള്‍ മാത്രമാണ് നമുക്കുള്ളത്. ഇനിയത് കൃതതയുള്ളതായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന പ്രസംഗത്തില്‍ എകെജിയേയും മുഖ്യന്ത്രി അനുസ്മരിച്ചു. ജീവിക്കാന്‍ വേണ്ടി പോരാടുന്നവരുടെ അലയടിക്കുന്ന ശബ്ദമാണ് എകെജിയുടെ കാലത്ത് പാര്‍ലമെന്റില്‍ ഉയര്‍ന്നിരുന്നതെന്ന് പിണറായി പറഞ്ഞു. ഇതിനിടെ സീറ്റ് നല്‍കിയിതില്‍ അപാകത ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപോയി. എന്നാല്‍ മുന്‍നിരയില്‍ സീറ്റ് ഏര്‍പ്പെടുത്തിയതോടെ മുനീര്‍ പിന്നീട് തിരിച്ചെത്തുകയും ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍