ന്യൂസ് അപ്ഡേറ്റ്സ്

ഇന്ന് ദളിത്‌ സംഘടനകളുടെ ഭാരത്‌ ബന്ദ്‌; പൊതുപണിമുടക്കില്‍ കേരളവും നിശ്ചലം

എല്ലാ മേഖലകളിലുമുള്ള തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്

ദളിതര്‍ക്കെതിരായ അതിക്രമങ്ങളെ ചെറുക്കാനുള്ള (SC/ST (Prevention of Atrocities) Act) നിയമത്തില്‍ ഇളവ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ രാജ്യത്തെ ദളിത് സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദ് ഇന്ന്. ഇതിനൊപ്പം, തൊഴില്‍ നിയമങ്ങള്‍ മുഴുവന്‍ അട്ടിമറിക്കുകയും സ്ഥിര നിയമനം റദ്ദാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന പൊതുപണിമുടക്കിന് കേരളവും സാക്ഷ്യം വഹിക്കുകയാണ്.

ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാവണമെന്ന നിയമമാണ് ദുരുപയോഗം ചൂണ്ടിക്കാട്ടി സുപ്രീം കോടതി നേരത്തെ ഇക്കാര്യത്തില്‍ ഇളവ് അനുവദിച്ചത്. എന്നാല്‍ രാജ്യവ്യാപകമായി ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ ഏറി വരുന്ന സാഹചര്യത്തില്‍ പുതിയ നീക്കം നിയമത്തിന്റെ സാധുതയെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദളിത് സംഘടനകള്‍ ഇന്ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും ബന്ദിനും ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ നിയമത്തില്‍ ഇളവനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കാതെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചു കളിക്കുന്ന സാഹചര്യത്തില്‍ ദളിത് സംഘടനകളും ബിജെപിയിലെ ദളിത് എംപിമാരും ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ഇന്ന് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ സമര്‍പ്പിക്കുമെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കിയിട്ടുള്ളത്.

കേവലമൊരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം സ്ഥിര നിയമനം എന്നത് റദ്ദാക്കിയത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്നുവരുന്ന സമയത്തു തന്നെയായിരുന്നു പാര്‍ലമെന്റിനെ പോലും അറിയിക്കാതെ ഈ നടപടി എന്നതും ശ്രദ്ധിക്കേണ്ടതാണ്. കോടിക്കണക്കിന് മനുഷ്യരുടെ ഭാവിയെ ബാധിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ തീരുമാനത്തിനെതിരെ കേരളത്തില്‍ എല്ലാ തൊഴിലാളി സംഘടനകളും ചേര്‍ന്ന് ഇന്ന് പണിമുടക്ക് നടത്തുന്നത്. ആര്‍എസ്എസിന്റെ തൊഴിലാളി യുണിയനായ ബിഎംഎസും പണിമുടക്കിനോട് അനുഭാവമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന തൊഴിലാളി വിരുദ്ധ നടപടികളുടെ ഒടുവിലുത്തെ തീരുമാനമാണ് ഇപ്പോഴത്തേത് എന്ന് ഇടതുപാര്‍ട്ടികളും ചൂണ്ടിക്കാട്ടുന്നു.

എല്ലാ മേഖലകളിലുമുള്ള തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി വരെ നീളും.

ഇനി സ്ഥിരം തൊഴില്‍ ഇല്ല, തൊഴില്‍ സുരക്ഷ ഇല്ലാതാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

സ്ഥിരം ജോലിയും അവകാശങ്ങളും ഇല്ലാതാകും; പുതിയ തൊഴിലാളിവിരുദ്ധ നിയമങ്ങളുമായി മോദി സര്‍ക്കാര്‍

മോദി ഇന്ത്യയില്‍ പുതിയ തൊഴിലോ? ഉള്ള തൊഴില്‍ പോയില്ലല്ലോ എന്നു സമാധാനിക്കൂ, കണക്കുകള്‍ അതാണ് കാണിക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍