ന്യൂസ് അപ്ഡേറ്റ്സ്

കേജ്രിവാളിന്റെ വീട്ടില്‍ രണ്ട് എഎപി എംഎല്‍എമാര്‍ തന്നെ ആക്രമിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി

കോളറിന് കുത്തിപ്പിടിച്ച് ആക്രമിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് അംശു പ്രകാശ് പരാതിയില്‍ പറഞ്ഞത്. കേജ്രിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമമെന്നും ആക്രമണത്തില്‍ തന്റെ കണ്ണടയുടെ ചില്ലുകള്‍ പൊട്ടിയതായും അംശു പ്രകാശ് പറയുന്നു.

മുഖ്യമന്ത്രി അരവിന്ദ് കേജ്രവാളിന്റെ വസതിയില്‍ വച്ച് രണ്ട് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ ശാരീരകമായി ആക്രമിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി അംശു പ്രകാശിന്റെ പരാതി. ലെഫ്.ഗവര്‍ണര്‍ക്കാണ് ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ തന്നെ എഎപി എംഎല്‍എമാരായ പ്രകാശ് ജര്‍വാളും അമാനത്തുള്ള ഖാനും കോളറിന് കുത്തിപ്പിടിച്ച് ആക്രമിക്കുകയും മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്‌തെന്നാണ് അംശു പ്രകാശ് പരാതിയില്‍ പറഞ്ഞത്.

കേജ്രിവാളിന്റെ സാന്നിദ്ധ്യത്തിലായിരുന്നു അക്രമമെന്നും ആക്രമണത്തില്‍ തന്റെ കണ്ണടയുടെ ചില്ലുകള്‍ പൊട്ടിയതായും അംശു പ്രകാശ് പറയുന്നു. ഈ രണ്ട് എംഎല്‍എമാരെ അറസ്റ്റ് ചെയ്യണമെന്ന് ഐഎഎസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്ന ഉദ്യോഗസ്ഥര്‍ തന്നെ ആക്രമിച്ചെന്ന് എഎപി നേതാവ് ആശിഷ് ഖേത്തന്‍ ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍