ന്യൂസ് അപ്ഡേറ്റ്സ്

10 ബിജെപി എംഎല്‍എമാരെ ഹൈദരാബാദിലേയ്ക്ക് വിമാനം കയറ്റി?; ശിവകുമാറിന്റെ പണി, കോണ്‍ഗ്രസിന്റെ പ്രതികാരം

Print Friendly, PDF & Email

ബിജെപി ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെങ്കില്‍ കളി ഞങ്ങള്‍ക്കുമറിയാം എന്ന് ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

A A A

Print Friendly, PDF & Email

കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍ പറഞ്ഞത് പോലെ തന്നെ ചെയ്തു. ബിജെപി ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുകയാണെങ്കില്‍ കളി ഞങ്ങള്‍ക്കുമറിയാം എന്ന് ശിവകുമാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള 12ഓളം എംഎല്‍എമാര്‍ കോണ്‍ഗ്രസിന്റെ നിയമസഭ കക്ഷി യോഗത്തിനെത്തിയിട്ടില്ലാത്ത സാഹചര്യത്തില്‍ തിരിച്ച് പണി കൊടുത്തിരിക്കുകയാണ് ശിവകുമാര്‍. 10 ബിജെപി എംഎല്‍എമാരെ ഹൈദരാബാദിലേയ്ക്ക് വിമാനം കയറ്റി വിട്ടതായാണ് അഭ്യൂഹം.

ആകെയുള്ള 78 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 66 പേരാണ് നിലവില്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ പിന്തുണ അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ക്കുള്ള കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. മുഴുവന്‍ എംഎല്‍എ മാരും എത്താത്തതിനാല്‍ കോണ്‍ഗ്രസിന്റെ യോഗം തുടങ്ങാന്‍ വൈകിയിരുന്നു. 37 എംഎല്‍എമാരില്‍ അഞ്ച് പേര്‍ എത്താത്തതിനാല്‍ ജെഡിഎസിന്റെ നിയമസഭ കക്ഷി യോഗവും തുടങ്ങാന്‍ വൈകിയിരിക്കുകയാണ്. അതേസമയം തങ്ങള്‍ കുതിരക്കച്ചവടം നടത്തുന്നതായുള്ള ആരോപണം ബിജെപി തള്ളിക്കളഞ്ഞില്ല. റിസോര്‍ട്ടിലുള്ള ജെഡിഎസ് എംഎല്‍എമാരെ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കര്‍ ചെന്ന് കണ്ടിരുന്നു.

2002ല്‍ മോദിക്ക് വേണ്ടി സ്ഥാനത്യാഗം ചെയ്ത ഈ ആര്‍ എസ് എസുകാരനില്‍ നിന്ന് എന്തു പ്രതീക്ഷിക്കണം?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍