Top

'ഓഖി' ദുരന്തം: അഞ്ച് മൃതദേഹങ്ങള്‍ കൂടി ലഭിച്ചതായി കോസ്റ്റല്‍ പൊലിസ്

ഓഖി ദുരന്തത്തില്‍പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി തുടരുന്നതിനിടെ അഞ്ച് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. പൊന്നാനിയിലും താനൂരിലും പരപ്പനങ്ങാടിയില്‍ നിന്നുമാണ് കടലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കോസ്റ്റല്‍ പൊലിസ് നടത്തിയ തെരച്ചിലിനിടെ ഒന്നും കോസ്റ്റ് ഗാര്‍ഡിന്റെ തെരച്ചിലിനിടെ ഒന്നും മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിനിടെ മൂന്നും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല.

കോസ്റ്റല്‍ പൊലിസ് കണ്ടെത്തിയ മൃതദേഹം ബേപ്പൂരിലെ പഴയ ജങ്കാര്‍ ജെട്ടിയില്‍ എത്തിച്ചിട്ടുണ്ട്. മറ്റ് മൃതദേഹങ്ങളും ഉടന്‍തന്നെ കരയിലെത്തിക്കും. തെരച്ചില്‍ പുരോഗമിക്കുകയാണ്.


Next Story

Related Stories