UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ടോക്കണ്‍ നല്‍കാതെ രോഗികളെ  ക്യൂവില്‍ നിര്‍ത്തി: സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിക്കെതിരെ നടപടി

സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു

ഇടുക്കി പൈനാവ് സര്‍ക്കാര്‍ ആശുപത്രിയില്‍ ടോക്കണ്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തി പ്രയാസപ്പെടുത്തിയ സംഭവം ജീവനക്കാരിയെ സസ്പന്റ് ജയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഫേസ്ബുക്ക് കുറിപ്പിലാണ് മന്ത്രി ഇക്കാര്യംഅറിയിച്ചത്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി ഉത്തരവിട്ടിരുന്നു.

സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണമായും രോഗിസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ പ്രയത്‌നിക്കുമ്പോള്‍ ഇത്തരത്തിലുളള പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ആശുപത്രി ജീവനക്കാരി ടോക്കണ്‍ നല്‍കാതെ കഷ്ടപ്പെടുത്തിയത് വൃദ്ധരേയും കൈകുഞ്ഞുങ്ങളുമായി വന്ന അമ്മമാരേയുമാണെന്നും മന്ത്രിപറഞ്ഞു. സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് മന്ത്രി അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു.

സംഭവം കണ്ട് വീഡിയോ എടുത്ത് ദൃക്‌സാക്ഷികള്‍ സമുഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

 

ഇവർക്ക് ഇത്രയൂം അഹങ്കാരം പാടുണ്ടോ _

ഇവർക്ക് ഇത്രയൂം അഹങ്കാരം പാടുണ്ടോ ___വെറുതെ ഇരിക്കാൻ ആണോ നമ്മുടെ നികുതി പണം ഉപയോഗിച്ച് ഇവർക്കൊക്കെ ശമ്പളം കൊടുക്കുന്നത് അല്ലെ ?? പ്രതികരണ ശേഷി ഇല്ലാത്ത ജനതയാണ് ഇതിനു വളം വച്ച് കൊടുക്കുന്നത് . ഇടുക്കി പൈനാവ് ഗവണ്മെന്റ് ഹോസ്പിറ്റല് അനുഭവപ്പെട്ട ഒരു സംഭവം ആണ് എവിടെ ഷെയർ ചെയ്യുന്നത് ഐ ടെസ്റ്റ് സർട്ടിഫിക്കറ്റ് വാങ്ങുവാൻ വേണ്ടി അവിടെ ചെല്ലുമ്പോൾ വലിയ തിരക്കായിരുന്നു. ധാരാളം അമ്മമാരും കുഞ്ഞുമക്കളൂം പ്രായമായ അപ്പച്ചമാരും അവിടെ ക്യൂ നിൽക്കുന്നുണ്ടായിരുന്നു അവരുടെ കൂടെ ക്യൂ ഇൽ നിന്ന കുറച്ചു കഴിഞ്ഞപ്പോഴാണ് മനസിലാക്കിയത് ടോക്കൺ കൊടുക്കാതെ ടിക്കറ്റ് കൗണ്ടറിന്റെ ഉള്ളിൽ നിന്നും അവിടത്തെ ഉദ്യോഗസ്ഥർ എന്തക്കയോ സംസാരിച്ചു കൊണ്ടിരിക്കുകയാണന് ചിലപ്പോൾ ഇതൊരു ശീലമായതുകൊണ്ടാവാം 20 മിനിറ്റിനും മുകളിൽ ആയിട്ടും ആരും പ്രതികരിക്കുന്നതായി കണ്ടീല്ല കുട്ടികളുടെ കരച്ചിലും രോഗികളുടെ ബുദ്ധിമുട്ടും ഉദ്യോഗസ്‌ഥർ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല പ്രതികരണശേഷിയുള്ള ഒരു സാധരണ മനുഷ്യനെന്ന നിലയിൽ ആരും പ്രതികരിക്കുന്ന പോലെ ടോക്കൺ കൊടുക്കാത്തതിന് കാരണം തിരക്കുകയും ടോക്കൺ കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു പതിവില്ലാത്ത പ്രതികരണത്തിന്റെ പ്രതിഷേതമെന്നോണം എനിക്ക് ടോക്കൺ തരില്ല എന്നവർ വാശി പിടിക്കുകയും രോഗികൾ അതിനെതിരെ ശബ്ദമുയർത്തിയപ്പോൾ ഇനിയാർക്കും ടോക്കൺ തരുന്നില്ല എന്നുപറഞ്ഞു കസേരയിൽ നിന്നും എഴുന്നേറ്റുപോകുകyum cheithu. ഇതിനിടയിൽ ഹോസ്പിറ്റലിൽ നിന്നും പോയില്ലെങ്കിൽ പോലീസിനെ വിളിക്കുമ് എന്ന ഭീഷണിയുമായി ഒരു ജീവനക്കാരൻ വന്നു അവസാനം ഒരു ഡോക്ടർ വന്നു കാര്യങ്ങൾ സോൾവ് ചെയ്യാൻ ശ്രമിച്ചിട്ടും ആ ലേഡി സീറ്റിലേക്ക് വരാനോ ടോക്കൺ കൊടുക്കാനോ തയാറായില്ല കുറച്ച താമസിച്ചിട്ടായാലും ആളുകൾ എല്ലാം ഇവർക്കെതിരെ പ്രതികരിച്ചു തുടങ്ങ്യപ്പോൾ ധിക്കാരത്തോടുകൂടി ഒരു ഔദാര്യമെന്നോണം ടോക്കൺ തരുകയായിരുന്നു .!!!! ഇനിയും എത്രനാൾ നമ്മളിതു സഹിക്കും??????….ആരാണിവർക്കു ഇത്രയും അധികാരം നൽകിയത്??? നമ്മളോരോരുത്തരും പ്രതികരിക്കാതെ പോയ ചെറിയ ചെറിയ തെറ്റുകളാണ് ഇതുപോലുള്ള അനുഭവങ്ങൾ നമുക്ക് സമ്മാനിക്കുന്നത്… !!!!!! അധികാരം ആയുധമാക്കിയവർക്കും … പ്രതികരിക്കാൻ ഭയമുള്ളവർക്കും വേണ്ടി ഇത് ഷെയർ ചെയ്യുന്നു……!!!!!!!!!

Posted by International Human Rights Association on Freitag, 10. November 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍