TopTop
Begin typing your search above and press return to search.

കസ്റ്റഡി മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ രക്ഷപ്പെടില്ല; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കസ്റ്റഡി മരണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ രക്ഷപ്പെടില്ല; ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

കസ്റ്റഡി മരണങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ ആരായാലും രക്ഷപെടാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ കുറ്റവാളികളെ രക്ഷിക്കുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് പറഞ്ഞു.


Next Story

Related Stories