ന്യൂസ് അപ്ഡേറ്റ്സ്

മുംബൈയില്‍ ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി

മുംബയ് തീരത്ത് നിന്ന് 30 നോട്ടിഫിക്കല്‍ മൈല്‍ അകലെ വച്ചാണ് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.

മുംബൈയില്‍ ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്റര്‍ കാണാതായി. ഒഎന്‍ജിസി ജീവനക്കാരും രണ്ട് പൈലറ്റുമാരും അടക്കം എട്ട് പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.  മുംബയ് തീരത്ത് നിന്ന് 30 നോട്ടിഫിക്കല്‍ മൈല്‍ അകലെ വച്ചാണ് എയര്‍ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.

VTPWA Dauphin AS 365 N3 എന്ന ഏഴ് വര്‍ഷം പഴക്കമുള്ള സ്വകാര്യ ഹെലികോപ്റ്റര്‍ രാവിലെ 10.20ന് മുംബൈയിലെ ജുഹുവില്‍ നിന്നാണ് പുറപ്പെട്ടത്. 10.35നാണ് അവസാനം എയര്‍ ട്രാഫികുമായി ബന്ധപ്പെട്ടത്. 11 മണിക്ക് മുമ്പ് മുംബൈ ഹൈ നോര്‍ത്ത് ഫീല്‍ ഹെലികോപ്റ്റര്‍ ഇറങ്ങേണ്ടതായിരുന്നു. കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ളവര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. തിരച്ചിലിനായി കപ്പലും വിമാനവും തിരിച്ചിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍