UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാര്യയെ പണയം വച്ച് ചൂത് കളിച്ച് തോറ്റു, ഭര്‍ത്താവിന്റെ സഹായത്തില്‍ യുവതി ബലാത്സംഗത്തിനിരയായി

മേയ് 28-ന് ഭര്‍ത്താവിനും ഗ്രാമവാസികള്‍ക്കുമൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി തങ്ങള്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയെന്നും പരാതിയില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഒരുദിവസത്തിനു ശേഷം മടങ്ങിവന്ന് അവര്‍ പരാതി നൽകുകയായിരുന്നു.

ഭാര്യയെ പണയം വച്ച് ചൂത് കളിച്ച് ഭര്‍ത്താവ് തോറ്റു. ഇതേ തുടര്‍ന്ന് ചൂതില്‍ ജയിച്ചവര്‍ 35 കാരിയായ ഭാര്യയെ ബലാത്സംഗം ചെയ്തു. ഒഡീഷയിലെ ബാലസോറിലുള്ള ഭാലിഗുട്ടി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ചൂതാട്ടത്തിൽ പരാജയപ്പെട്ട ഭര്‍ത്താവിന്‍റെ സഹായത്തോടെയാണ് യുവതി ബലാത്സംഗം ചെയ്യപ്പെട്ടത്. പ്രതികളെ പോലീസ് പിടികൂടി.

ഹൈദരാബാദില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സംഭവം നടന്ന ദിവസം യുവതിയേയും കൂട്ടി അടുത്തുള്ള ഒരു കുളത്തിനടുത്തേക്ക് പോയി. അവിടെ അബിറാം ദലൈ എന്ന ആള്‍ അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അദ്ദേഹവുമായി ചൂതുകളിച്ചാണ് ഇരയുടെ ഭര്‍ത്താവ് പരാജയപ്പെട്ടത്. അയാളുടെ സഹായത്തോടെയാണ് പ്രതി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഭവത്തെക്കുറിച്ച് ആരോടും പറയരുതെന്ന് ഇരുവരും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഗ്രാമ യോഗത്തില്‍ സംഭവം അവതരിപ്പിച്ച് ഇരുകൂട്ടരും ഒത്തുതീര്‍പ്പിലെത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. മേയ് 28-ന് ഭര്‍ത്താവിനും ഗ്രാമവാസികള്‍ക്കുമൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയ യുവതി തങ്ങള്‍ ഒരു ഒത്തുതീര്‍പ്പിലെത്തിയെന്നും പരാതിയില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഒരുദിവസത്തിനു ശേഷം മടങ്ങിവന്ന് അവര്‍ പരാതി നൽകുകയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍