TopTop
Begin typing your search above and press return to search.

''ഞാന്‍ മുസ്ലിമാണ്... എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം'' ഹാദിയ-വീഡിയോ

ഞാന്‍ മുസ്ലിമാണ്... എനിക്കെന്റെ ഭര്‍ത്താവിനൊപ്പം പോകണം ഹാദിയ-വീഡിയോ

'ഞാന്‍ മുസ്ലിമാണ് എനിക്ക് എന്റെ ഭര്‍ത്താവിനൊപ്പം പോകണ'മെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ ഹാജരാകുന്നതിനുവേണ്ടി ഡല്‍ഹിക്ക് പോകുന്നതിന് നെടുമ്പാശ്ശേരിയിലെത്തിയ ഹാദിയ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഉച്ചക്ക് ശേഷമാണ് ഹാദിയ തന്റെ മാതാപിതാക്കള്‍ക്കൊപ്പം പുറപ്പെട്ടത്. 27 നാണ് കോടതിയില്‍ ഹാജരാകേണ്ടത്.

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പോലീസ് വിലക്കിയെങ്കിലും ഇത് മറികടന്ന് ഹാദിയ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതെസമയം, ഹാദിയ മുസ്ലിം ആയതിന് ബാഹ്യശക്തികളുടെ പ്രേരണയില്ലെന്ന് കണ്ടെത്തിയതായി എന്‍ഐഎ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു.

http://www.azhimukham.com/news-wrap-i-am-waiting-for-november27-says-hadiya-to-rekhasharma-sajukomban/


Next Story

Related Stories