TopTop
Begin typing your search above and press return to search.

"അവളെ ഞാനെന്റെ രണ്ടാം കല്യാണത്തിന് വിളിക്കും": ഭാര്യയുടെ ആരോപണങ്ങളെ ചിരിച്ചുതള്ളി മുഹമ്മദ് ഷമി

"അവളെ ഞാനെന്റെ രണ്ടാം കല്യാണത്തിന് വിളിക്കും": ഭാര്യയുടെ ആരോപണങ്ങളെ ചിരിച്ചുതള്ളി മുഹമ്മദ് ഷമി
അവളെ ഞാനെന്റെ രണ്ടാം വിവാഹത്തിന് ക്ഷണിക്കുമെന്നാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെ പരിഹാസത്തില്‍ ചിരിച്ചുതള്ളിക്കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി പറഞ്ഞത്. ഹസിന്‍ എനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ ഉന്നയിക്കുന്നു. അതിന്റെ കൂടെ ഇപ്പോള്‍ ഇതും. ഒരു വിവാഹം കൊണ്ട് തന്നെ ബുദ്ധിമുട്ടിയിരിക്കുകയാണ്. വീണ്ടു വിവാഹം കഴിക്കാന്‍ മാത്രം ഭ്രാന്ത് എനിക്കുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എക്‌സ്ട്രാടൈം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിനോട് ഷമി പറഞ്ഞു. എന്നാല്‍ ഹസിനെ താന്‍ തന്റെ രണ്ടാം വിവാഹത്തിന് ക്ഷണിക്കുമെന്നും ഷമി തമാശയായി പറഞ്ഞു. ഷമി വിവാഹമോചനം ആവശ്യപ്പെട്ട് തനിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും ഈദിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാനാണ് പരിപാടിയെന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

വിവാദച്ചുഴിയിലായ ഷമി ഇത്തവണത്തെ ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനമാണ് കാഴ്ച വച്ചത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ ഷമി, നാല് മത്സരങ്ങള്‍ മാത്രം കളിച്ചു. മൂന്ന് വിക്കറ്റുകള്‍ മാത്രം നേടി. അതേസമയം ഇംഗ്ലണ്ട് പര്യടനത്തിന് തയ്യാറെടുക്കുയാണ് താനെന്നും മറ്റൊന്നും കാര്യമാക്കുന്നില്ലെന്നും ഷമി പറയുന്നു. 2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി ഷമി 15 വിക്കറ്റ് നേടിയിരുന്നു. ആലിപ്പൂര്‍ കോടതിയില്‍ മാര്‍ച്ച് 19നാണ് ഷമിക്കെതിരെ ഹസിന്‍ മൊഴി നല്‍കിയത്. തന്നെ ശാരീരികമായി പീഡിപ്പിക്കുന്നതുമായും സഹോദരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നതായും ഇംഗ്ലണ്ടിലെ വ്യവസായിയുടെ താല്‍പര്യപ്രകാരം പാകിസ്ഥാനി സ്ത്രീ അലീഷ്ബയില്‍ നിന്ന് ഷമി പണം സ്വകരിച്ചതായും ഹസിന്‍ ആരോപിച്ചിരുന്നു. ഷമിയുടെ ഭാര്യയില്‍ നിന്ന് ബിസിസിഐ മൊഴി എടുത്തിരുന്നു. 2014 ഏപ്രില്‍ ഏഴിനാണ് ഇരുവരും വിവാഹിതരായത്. രണ്ടര വയസുള്ള മകളുണ്ട്.

Next Story

Related Stories