TopTop
Begin typing your search above and press return to search.

മേജര്‍ ലീതുള്‍ ഗൊഗോയ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ കടുത്ത ശിക്ഷ: കരസേന മേധാവി റാവത്ത്

മേജര്‍ ലീതുള്‍ ഗൊഗോയ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞാല്‍ കടുത്ത ശിക്ഷ: കരസേന മേധാവി റാവത്ത്
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടിയ മേജര്‍ ലീതുള്‍ ഗഗോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹത്തിനെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ബിബിന്‍ റാവത്ത് പറഞ്ഞു. മേയ് 23ന് ശ്രീനഗറിലെ ഗ്രാന്‍ഡ് മമത ഹോട്ടലില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോടൊപ്പം മേജറിനെ കണ്ട പോലീസുകാര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ ഏത് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തെറ്റ് ചെയ്താലും കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി. 'മേജര്‍ ഗൊഗോയി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാള്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. നിയമലംഘനം നടത്തിയവര്‍ക്കെതിരേ മുമ്പും ഞാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്' ബിപിന്‍ റാവത്ത് പറഞ്ഞു.

ഗൊഗോയിയുടെ പേരില്‍ ഓണ്‍ലൈനായാണ് ഹോട്ടലില്‍ മുറി ബുക്ക് ചെയ്തിരുന്നുത്. ഡ്രൈവറോടൊപ്പം പെണ്‍കുട്ടിയേയും കൂട്ടി അദ്ദേഹം ഹോട്ടലിലെത്തി. എന്നാല്‍ പെണ്‍കുട്ടിയെ കയറ്റാന്‍ പറ്റില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരുമായി വാക്കേറ്റമുണ്ടായപ്പോള്‍ അവര്‍ പോലീസിനെ വിളിക്കുകയായിരുന്നു. ഗൊഗോയി കഴിഞ്ഞ വര്‍ഷം വിഘടനവാദികളെ നേരിടാനെന്ന പേരില്‍ കശ്മീരിലെ ഒരു യുവാവിനെ തന്റെ വാഹനത്തിന് മുന്‍പില്‍ മനുഷ്യ കവചമാക്കി കെട്ടിവച്ച് കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

Next Story

Related Stories