UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019ല്‍ ബിജെപി ജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനാകും: ശശി തരൂര്‍

പുതിയ ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുകളയും. അതൊരു ഹിന്ദു പാകിസ്ഥാനുണ്ടാക്കും.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുകയാണെങ്കില്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാനായി മാറുമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കപ്പെടും. ബിജെപി പുതിയ ഭരണഘടനയുണ്ടാക്കും, ഇന്ത്യയെ ഒട്ടും സഹിഷ്ണുതയില്ലാത്തൊരു രാജ്യമാക്കും – തിരുവനന്തപുരം പ്രസ് ക്ലബില്‍ ജന സംസ്‌കാര സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യന്‍ ജനാധിപത്യവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂര്‍. അവര്‍ക്ക് ഭരണത്തുടര്‍ച്ച കിട്ടിയാല്‍ നമ്മുടെ ജനാധിപത്യ ഭരണഘടന പിന്നെ നിലനില്‍ക്കില്ല – ശശി തരൂര്‍ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയെ ചീന്തിയെറിയാനും പുതിയതൊന്ന് എഴുതാനും ആവശ്യമായ എല്ലാം അവരുടെ കയ്യിലുണ്ടാകും. ആ പുതിയ ഭരണഘടന ഹിന്ദു രാഷ്ട്രത്തിന്റെ തത്വങ്ങള്‍ക്ക് ഉയര്‍ത്തിപ്പിടിക്കും. രാജ്യത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ എടുത്തുകളയും. അതൊരു ഹിന്ദു പാകിസ്ഥാനുണ്ടാക്കും. മഹാത്മ ഗാന്ധിയും നെഹ്രുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദും ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാളികളും വിഭാവനം ചെയ്ത ഇന്ത്യ ഇതല്ല. – തരൂര്‍ പറഞ്ഞു.

അതേസമയം ശശി തരൂരിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ബിജെപി വക്താവ് സംബിത് പത്രയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ ഉണ്ടാകാന്‍ കാരണം തന്നെ കോണ്‍ഗ്രസ് ആണെന്നും അതിന്റെ താല്‍പര്യങ്ങള്‍ ഇന്ത്യയേയും ഇന്ത്യയിലെ ഹിന്ദുക്കളേയും അപമാനിക്കാനുള്ളതായിരുന്നുവെന്നും സംബിത് പത്ര ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍