TopTop
Begin typing your search above and press return to search.

ഐ എസ് റിക്രൂട്ടിംഗ്; മലയാളി എന്‍ ഐ എ കസ്റ്റഡിയില്‍

ഐ എസ് റിക്രൂട്ടിംഗ്;  മലയാളി എന്‍ ഐ എ കസ്റ്റഡിയില്‍
ഭീകരസംഘടനയായ ഐ എസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര സ്വദേശിയെ എന്‍ ഐ എ കസ്റ്റഡിയില്‍ എടുത്തു. കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശിയായ മുഹമ്മദ് ഫൈസല്‍ എന്ന അബു മര്‍വാന്‍ അല്‍ഹിന്ദിനെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയില്‍ എടുത്തത്. കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയ റിയാസ് അബൂബക്കറുമായും മുഹമ്മദ് ഫൈസലിന് ബന്ധമുണ്ടെന്നു എന്‍ ഐ എ കണ്ടെത്തിയിരുന്നു. ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നാലെ കസ്റ്റഡിയിലെടുത്ത റിയാസ് തന്നെയാണ് മുഹമ്മദ് ഫൈസിലിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയത്. ഇതനുസരിച്ചാണ് ഖത്തറില്‍ ആയിരുന്ന ഫൈസിലിനോട് കൊച്ചിയില്‍ എത്താന്‍ എന്‍ ഐ എ ആവശ്യപ്പെട്ടത്. ഇതിനു മുമ്പ് ഫൈസലിന്റെ വീട്ടിലും എന്‍ ഐ എ പരിശോധന നടത്തിയിരുന്നു.

ഫൈസല്‍ ഉള്‍പ്പെടെ മൂന്നുപേരെ കഴിഞ്ഞ ദിവസം എന്‍ ഐ എ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കാസര്‍ഗോഡ് സ്വദേശികളായ പി എ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറഫാത്ത് എന്നിവരാണ് മുഹമ്മദ് ഫൈസല്‍ കൂടാതെ കേസില്‍ പ്രതികളായിട്ടുള്ള്ത്.

Next Story

Related Stories