ന്യൂസ് അപ്ഡേറ്റ്സ്

കത്വ ബലാത്സംഗ കൊല ചെറിയ പ്രശ്‌നം; ബിജെപി നേതാവായ ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി

“ബലാത്സംഗികളെ അനുകൂലിച്ച രണ്ട് മന്ത്രിമാരെ ഒഴിവാക്കി. ഇപ്പോള്‍ അതേ നിലപാടുമായി ആ റാലിയില്‍ പങ്കെടുത്ത എംഎല്‍എയെ മന്ത്രിയാക്കിയിരിക്കുന്നു – ബിജെപിയുടേയും മെഹബൂബ മുഫ്തിയുടേയും നിലപാടില്‍ ഇനി എന്താണ് സംശയം?” – മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു.

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവം തീരെ ചെറിയൊരു പ്രശ്‌നമാണെന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ കവീന്ദര്‍ ഗുപ്ത. ഉപമുഖ്യമന്ത്രി ആയിരുന്ന നിര്‍മ്മല്‍ സിംഗ് രാജി വച്ചതിനെ തുടര്‍ന്നാണ് നിയമസഭ സ്പീക്കറായിരുന്ന കവീന്ദര്‍ ഗുപ്ത സ്ഥാനം ഏറ്റെടുക്കുന്നത്. പകരം നിര്‍മ്മല്‍ സിംഗ് സ്പീക്കര്‍ പദവി ഏറ്റെടുത്തു. മിക്ക ബിജെപി നേതാക്കളും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം തന്നെ മതിയെന്ന മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ നിലപാടിനെ നിര്‍മ്മല്‍ സിംഗ് പിന്തുണച്ചിരുന്നു.

കത്വ ബലാത്സംഗ കൊല കേസില്‍ പിടിയിലായ പ്രതികളെ പിന്തുണച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളില്‍ ഭാഗമായിരുന്ന സ്ഥലം എംഎല്‍എ രാജീവ് ജസ്രോതിയയ്ക്ക് മന്ത്രി സ്ഥാനവും ബിജെപി നല്‍കിയിട്ടുണ്ട്. “ബലാത്സംഗികളെ അനുകൂലിച്ച രണ്ട് മന്ത്രിമാരെ ഒഴിവാക്കി. ഇപ്പോള്‍ അതേ നിലപാടുമായി ആ റാലിയില്‍ പങ്കെടുത്ത എംഎല്‍എയെ മന്ത്രിയാക്കിയിരിക്കുന്നു – ബിജെപിയുടേയും മെഹബൂബ മുഫ്തിയുടേയും നിലപാടില്‍ ഇനി എന്താണ് സംശയം?” – മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. കത്വയില്‍ നടന്നത് ചെറിയ സംഭവമാണ് എന്നും മാധ്യമങ്ങള്‍ കാര്യമാക്കേണ്ടെന്നും ഉപമുഖ്യമന്ത്രി പറയുമ്പോള്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയില്‍ നിന്ന് എന്ത് നീതി പ്രതീക്ഷിക്കാനാണ് എന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു.

അതേസമയം രണ്ട് മന്ത്രിമാരും വിവാദം ഒഴിവാക്കാന്‍ സ്വന്തം തീരുമാനപ്രകാരമാണ് രാജി വച്ചതെന്നും ഇവരെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് രാജി വച്ചതെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. എട്ട് പേരാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് സത് ശര്‍മയും മന്ത്രിസഭയിലെത്തി. ഫെബ്രുവരിയില്‍ രണ്ട് ബിജെപി മന്ത്രിമാരെ – ചന്ദര്‍ പ്രകാശ് ഗംഗ, ലാല്‍ സിംഗ് എന്നിവരെ പ്രതികളെ അനുകൂലിച്ചുകൊണ്ടുള്ള ഹിന്ദു ഏക്ത മഞ്ച് സംഘടിപ്പിച്ച റാലിക്ക് അയച്ചത് സത് ശര്‍മയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍