ന്യൂസ് അപ്ഡേറ്റ്സ്

ജപ്പാന്‍ വെള്ളപ്പൊക്കം: മരണം 199 ആയി

Print Friendly, PDF & Email

ജപ്പാന്റെ കഴിഞ്ഞ 36 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. റെക്കോഡ് മഴയാണ് ജൂലായ് അഞ്ച് മുതല്‍ ജപ്പാനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് – പ്രത്യേകിച്ച് ഹിരോഷിമ, എഹിമെ, ഒകയാമ എന്നിവിടങ്ങളില്‍.

A A A

Print Friendly, PDF & Email

ജപ്പാനിലെ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 199 ആയി. ജാപ്പനീസ് ഗവണ്‍മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ഐഎഎന്‍എസ് ആണ് ഇക്കാര്യം പറയുന്നത്. 73,000ത്തോളം വരുന്ന ആര്‍മി, പൊലീസ്, ഫയര്‍ ഫോഴ്‌സ് സംഘം ദുരിതബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജപ്പാന്റെ കഴിഞ്ഞ 36 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഉണ്ടായിരിക്കുന്നത്. റെക്കോഡ് മഴയാണ് ജൂലായ് അഞ്ച് മുതല്‍ ജപ്പാനില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് – പ്രത്യേകിച്ച് ഹിരോഷിമ, എഹിമെ, ഒകയാമ എന്നിവിടങ്ങളില്‍.

നിരവധി വീടുകള്‍ തകര്‍ന്നു. പല സ്ഥലങ്ങളും ഒറ്റപ്പെട്ട നിലയിലായി. ഒകയാമയില്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ സന്ദര്‍ശനം നടത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഒകയാമയിലെ മിസ്തുബുഷി മോട്ടോര്‍സ് പ്ലാന്റ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം പാനസോണിക് വീഡിയോ കാമറ മാനുഫാക്ച്വറിംഗ് പ്ലാന്റ് നാല് ദിവസമായി അടച്ചിരിക്കുകയാണ്. പ്ലാന്റിലേയ്ക്കുള്ള പവര്‍ സപ്ലൈ നിലച്ചതാണ് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കഴിയാത്തതെന്ന് കമ്പനി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍