UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ല”: 1980ലെ വീഡിയോയുമായി തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയില്‍

1980 ഓഗസ്റ്റ് 14നാണ് താന്‍ ജനിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ 1980 ജൂലായിലെ ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ ജയലളിത പങ്കെടുത്തതിന്‍റെ വീഡിയോ ഇത് വസ്തുതാവിരുദ്ധമാണ് എന്ന് വ്യക്തമാക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഒരിക്കലും ഗര്‍ഭിണിയായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതിയില്‍. ജയലളിതയുടെ മകളാണ് താനെന്ന അവകാശപ്പെട്ട് ബംഗളൂരു സ്വദേശിയായ അമൃത എന്ന സ്ത്രീ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ അവകാശവാദം അടിസ്ഥാനരഹിതമാണ് എന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. ഇതിന് തൊളിവായി 1980ലെ ഒരു ഫിലിംഫെയര്‍ സിനിമ പുരസ്‌കാര ചടങ്ങില്‍ ജയലളിത പങ്കെടുക്കുന്നതിന്റെ വീഡിയോയും സര്‍ക്കാരിന് വേണ്ടി
കോടതിയില്‍ ഹാജരായ അഡ്വക്കറ്റ് ജനറല്‍ വിജയ് നാരായണന്‍ സമര്‍പ്പിച്ചു.

ജയലളിതയുടെ മകളാണെന്ന് അംഗീകരിക്കണമെന്നും ജയലളിതയുടെ ഭൌതികാവശിഷ്ടങ്ങള്‍ ബ്രാഹമണ ആചാര പ്രകാരം സംസ്കരിക്കാന്‍ അവകാശം വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതി താന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാണെന്ന് ഹര്‍ജിയില്‍ പറയുന്നുണ്ട്. 1980 ഓഗസ്റ്റ് 14നാണ് താന്‍ ജനിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ 1980 ജൂലായിലെ ഫിലിം ഫെയര്‍ അവാര്‍ഡ് നൈറ്റില്‍ ജയലളിത പങ്കെടുത്തതിന്‍റെ വീഡിയോ ഇത് വസ്തുതാവിരുദ്ധമാണ് എന്ന് വ്യക്തമാക്കുന്നതായി തമിഴ്‌നാട് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ജയലളിതയുടെ ഇളയ സഹോദരി ശൈലജയാണ് തന്നെ വളര്‍ത്തിയതെന്നും ജയലളിതയുടെ പിതാവ് ജയറാമിന്റെ മരണ ശേഷം ജനിച്ച ശൈലജയെ കുടുംബം അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു എന്നും യുവതി പറയുന്നു. എന്നാല്‍ തന്റെ സഹോദരിയെന്ന് അവകാശപ്പെട്ട ശൈലജയ്‌ക്കെതിരെ ജയലളിത 2014ല്‍ മാനനഷ്ട കേസ് നല്‍കിയിരുന്നതായി അഡ്വക്കറ്റ് ജനറല്‍ ചൂണ്ടിക്കാട്ടി. ജയലളിത ബംഗളൂരുവിലെ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നും ചെന്നൈ പോയസ് ഗാര്‍ഡനിലെ അവരുടെ വസതിയില്‍ പോയി താന്‍ അവരെ കണ്ടിട്ടുണ്ടെന്നും അവകാശപ്പെടുന്ന ഹര്‍ജിക്കാരി ഇതിന്റെ തെളിവുകളൊന്നും ഹാജരാക്കാത്തതെന്ത് എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചോദിച്ചു. 2017ല്‍ ജയലളിതയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്‍റെയും മകനെന്നു അവകാശപ്പെട്ട് കൃഷ്ണമൂര്‍ത്തി എന്നയാള്‍ രംഗത്ത് വന്നിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍