TopTop

കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി

കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി. സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. പാര്‍ട്ടിയിലെ ശക്തമായ ഗ്രൂപ്പ് പോരുണ്ടാക്കിയ പ്രതിസന്ധിക്കിടെയാണ് കാനം രാജേന്ദ്രനെ വീണ്ടും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏകകണ്ഠമായാണ് മലപ്പുറം സംസ്ഥാന സമ്മേളനം കാനത്തെ സെക്രട്ടറിയായി തിരഞ്ഞെടുത്തിരിക്കുന്നത്. കാനം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് ഒഴിവാക്കാന്‍ കെ.ഇ.ഇസ്മായില്‍ വിഭാഗം ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സരത്തിനായി സി.ദിവാകരനെ സമീപിച്ചെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു മറ്റ് ചിലരെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം ഗോഡ്ഫാദര്‍ പരാമര്‍ശത്തെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ട ഇഎസ് ബിജിമോള്‍ എംഎല്‍എ സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി. കാനം രാജേന്ദ്രന്റേയും കെഇ ഇസ്മായിലിന്റേയും വിഭാഗങ്ങളില്‍ പെടുന്നവരായി അറിയപ്പെടുന്നവര്‍ ഇത്തവണ കൗണ്‍സിലില്‍ നിന്ന് പുറത്തായിട്ടുണ്ട്. ഇസ്മായിലിനെ പിന്തുണക്കുന്നതായി പറയുന്ന രാജ്യസഭ മുന്‍ എംപി എംപി അച്യുതന്‍ അടക്കമുള്ളവരാണ് ഒഴിവാക്കപ്പെട്ടത്. സംഘടനയില്‍ കാനത്തിനുള്ള മേധാവിത്തം അരക്കിട്ടുപ്പിക്കുകയാണ് സിപിഐ സംസ്ഥാന സമ്മേളനം.

Next Story

Related Stories