ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടക സര്‍ക്കാര്‍ ഫോണ്‍ ടാപ്പ് ചെയ്യുന്നു: രാജ്‌നാഥ് സിംഗിന് ബിജെപി എംപിമാരുടെ പരാതി

Print Friendly, PDF & Email

നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന് ശോഭ കരന്ദലജെ ആരോപിച്ചു.

A A A

Print Friendly, PDF & Email

കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ ഫോണ്‍ ടാപ്പ് ചെയ്യുന്നതായി ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് ബിജെപി എംപിമാരുടെ പരാതി. സ്വകാര്യതയിലേയ്ക്കുള്ള ഈ കടന്നുകയറ്റത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനെ പിന്തിരിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ശോഭ കരന്ദലജെ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ന് ശോഭ കരന്ദലജെ ആരോപിച്ചു. ഉഡുപ്പി ചിക്മഗലൂര്‍ എംപിയാണ് ശോഭ കരന്ദലജെ. ശോഭ കരന്ദലജെയെ കൂടാതെ ദേവനഗരെ എംപി ജിഎം സിദ്ധേശ്വര, ബാംഗ്ലൂര്‍ നോര്‍ത്ത് എംപി പിസി മോഹന്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍