ന്യൂസ് അപ്ഡേറ്റ്സ്

കരുണാനിധി ഗുരുതരാവസ്ഥയില്‍: ആശുപത്രിയിലേയ്ക്ക് മാറ്റി

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും അര്‍ധരാത്രിയോടെ വീണ്ടും നില മോശമാവുകയായിരുന്നു.

പനിയും അണുബാധയും മൂലം ഗുരുതരാവസ്ഥയിലായ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയെ (94) ആശുപത്രിയിലേക്ക് മാറ്റി. ചെന്നൈ ഗോപാലപുരത്തെ വീട്ടില്‍ ചികില്‍സയിലായിരുന്ന അദ്ദേഹത്തെ രാത്രി ഒന്നരയോടെയാണ് ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിക്ക് സമാനമായ സംവിധാനങ്ങള്‍ ഒരുക്കി, വീട്ടിലായിരുന്നു ഇതുവരെ ചികില്‍സ. നേരത്തെ കാവേരി ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി വൈകിട്ട് മകനും പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍ അറിയിച്ചിരുന്നെങ്കിലും അര്‍ധരാത്രിയോടെ വീണ്ടും നില മോശമാവുകയായിരുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമി, കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ നേതാക്കള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ കരുണാനിധിയുടെ വീട്ടിലെത്തി.
അച്ചടക്ക ലംഘനത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ മകനും മുന്‍ കേന്ദ്രമന്ത്രിയുമായ എംകെ അളഗിരിയും പിതാവിനെ കണ്ടു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, എഐഎഡിഎംകെ മന്ത്രിമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കരുണാനിധിയുടെ വസതിയിലെത്തിയിരുന്നു. ചെന്നൈയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍