ന്യൂസ് അപ്ഡേറ്റ്സ്

എംപാനല്‍ ജീവനക്കാരെ തിങ്കളാഴ്ച പിരിച്ച് വിട്ടില്ലെങ്കില്‍ ഇടപെടുമെന്ന് കോടതി

എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി എസ് സി വഴി നിയമനം നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ച് വിടാനുള്ള വിധി തിങ്കളാഴ്ച നടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ ഇടപെടേണ്ടി വരുമെന്നും വിധി നടപ്പാക്കാന്‍ കോടതിക്ക് അറിയാമെന്നും കോടതി. എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി കെഎസ്ആര്‍ടിസി സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം.

കോടതി വിധിക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരിയുടെ നടപടിയെ കോടതി വിമര്‍ശിച്ചു. എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ട് പി എസ് സി വഴി നിയമനം നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ഇത് വഴി നാലായിരത്തിലധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍