ന്യൂസ് അപ്ഡേറ്റ്സ്

കുമാര സ്വാമിയുടെ നേതൃത്വത്തില്‍ 30 അംഗ മന്ത്രിസഭ; കോണ്‍ഗ്രസിലെ ജി പരമേശ്വര ഉപമുഖ്യമന്ത്രി

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയുടെ പേര് ജെഡിഎസ് മന്ത്രിമാരുടെ പട്ടികയിലുണ്ട്.

കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ 30 അംഗ കോണ്‍ഗ്രസ് – ജെഡിഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നേക്കും. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ രണ്ട് മലയാളികളാണുള്ളത് – കോണ്‍ഗ്രസ് നേതാക്കളായ കെജി ജോര്‍ജും യുടി ഖാദറും. ഇവര്‍ കഴിഞ്ഞ സിദ്ധരാമയ്യ മന്ത്രിസഭയിലും അംഗങ്ങളായിരുന്നു. എച്ച്ഡി ദേവഗൗഡയുടെ മറ്റൊരു മകന്‍ എച്ച്ഡി രേവണ്ണയും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. ബിജെപിയുടെ കുതിരക്കച്ചവട തന്ത്രങ്ങളില്‍ വീഴാതെ കോണ്‍ഗ്രസ് എംഎല്‍എമാരെ സംരക്ഷിച്ച മുന്‍ ഊര്‍ജ്ജ മന്ത്രി ഡികെ ശിവകുമാര്‍ മന്ത്രിസഭയിലുണ്ടാകും. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെടുത്തിയ ജിടി ദേവഗൗഡയുടെ പേര് ജെഡിഎസ് മന്ത്രിമാരുടെ പട്ടികയിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍