UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേജ്രിവാള്‍ ഒരു ‘നുണശീലന്‍’: എഎപി നേതാവ് കുമാര്‍ വിശ്വാസ് കോടതിയില്‍

2000-2013 കാലത്ത് അരുണ്‍ ജയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതിയുടെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് കേജ്രിവാള്‍ തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുമാര്‍ വിശ്വാസ് പറയുന്നു. കേജ്രിവാള്‍ അന്ന് പറഞ്ഞതാണോ നുണ അതോ ഇപ്പോള്‍ ജയ്റ്റ്‌ലിയോട് മാപ്പ് അപേക്ഷിക്കുന്നതാണോ നുണ എന്ന് തങ്ങള്‍ക്കറിയണം – കുമാര്‍ വിശ്വാസ് പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ നുണ പറയുന്നത് ശീലമാക്കിയ ആളാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രസിഡന്റായിരുന്ന ധന മന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ തനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എന്നും കുമാര്‍ വിശ്വാസ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പാര്‍ട്ടി പ്രവര്‍ത്തകരായ ഞങ്ങള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ഒന്നുകില്‍ നേരത്തെയോ അല്ലെങ്കില്‍ ഇപ്പോളോ കേജ്രിവാള്‍ നുണ പറയുകയാണ്. അയാള്‍ രേഖകള്‍ ഹാജരാക്കുന്നില്ല. അയാളൊരു നൂണശീലനാണ് – കുമാര്‍വിശ്വാസ് കോടതിയില്‍ പറഞ്ഞു. ഈ കേസ് അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്നും കുമാര്‍ വിശ്വാസ് കോടതിയില്‍ പറഞ്ഞു.

2000-2013 കാലത്ത് അരുണ്‍ ജയ്റ്റ്‌ലി ഡിഡിസിഎ പ്രസിഡന്റായിരിക്കെ നടത്തിയ അഴിമതിയുടെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് കേജ്രിവാള്‍ തങ്ങളോട് പറഞ്ഞിരുന്നതെന്ന് കുമാര്‍ വിശ്വാസ് പറയുന്നു. കേജ്രിവാള്‍ അന്ന് പറഞ്ഞതാണോ നുണ അതോ ഇപ്പോള്‍ ജയ്റ്റ്‌ലിയോട് മാപ്പ് അപേക്ഷിക്കുന്നതാണോ നുണ എന്ന് തങ്ങള്‍ക്കറിയണം – കുമാര്‍ വിശ്വാസ് പറഞ്ഞു. അരവിന്ദ് കേജ്രിവാളും അശുതോഷും അടക്കം അഞ്ച് എഎപി നേതാക്കള്‍ ജയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ നിന്ന് ഒഴിവാകുന്നതിനായി മാപ്പ് അപേക്ഷിച്ചിരിക്കുകയാണ്. അതേസമയം കുമാര്‍ വിശ്വാസും മാപ്പ് പറയണമെന്ന് ജയ്റ്റ്‌ലിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. കേജ്രിവാളിനും കുമാര്‍ വിശ്വാസ് അടക്കമുള്ള അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ 2015 ഡിസംബറിലാണ് അരുണ്‍ ജയ്റ്റ്‌ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍