Top

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മയുടെ കാലാവധി 28ന് അവസാനിക്കാനിരിക്കെയാണ് നിയമനം. ഒഡീഷ ഗവര്‍ണറായി മറ്റൊരു ബിജെപി നേതാവ് പ്രൊഫ.ഗണേഷ് ലാലിനേയും നിയമിച്ചു. ഇത് സംബന്ധിച്ച രാഷ്ട്രപതിയുടെ ഉത്തരവ് ഇന്നലെയാണ് ഇറങ്ങിയത്.

ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തനത്തിലൂടെ ബിജെപിയിലെത്തിയ കുമ്മനം രാജശേഖരന്‍ ഹിന്ദു ഐക്യ വേദി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. 1987ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഈസ്റ്റില്‍ നിന്ന് ഹിന്ദു മുന്നണി സ്ഥാനാര്‍ത്ഥിയായും 2016ല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചു.

Next Story

Related Stories