Top

ഞാന്‍ വര്‍ഗീയത ഇളക്കി വിടുന്നതിന്റെ ഒരു വീഡിയോ എങ്കിലും ആരെങ്കിലും കാണിച്ച് തരാമോ?: മദനി

ഞാന്‍ വര്‍ഗീയത ഇളക്കി വിടുന്നതിന്റെ ഒരു വീഡിയോ എങ്കിലും ആരെങ്കിലും കാണിച്ച് തരാമോ?: മദനി
ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് താന്‍ വര്‍ഗീയത ഇളക്കിവിടുന്ന തരത്തില്‍ പ്രസംഗിച്ചതായി തെളിയിക്കുന്ന ഒരു സിഡിയോ വീഡിയോയോ കൊണ്ടുവന്ന് കാണിക്കാന്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ വെല്ലുവിളി. ഒരിക്കലും ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്റെ വക്കീലോ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറോ ഒന്നും മുസ്ലീങ്ങളായിരുന്നില്ല. അവര്‍ ഹിന്ദുക്കളായിരുന്നു. കോടതി ഈ കേസിലെല്ലാം എന്നെ വെറുതെ വിട്ടതാണ്.

ഞാന്‍ ഹിന്ദുക്കളുടെ ഉത്സവത്തെ എതിര്‍ത്തു എന്നാണ് പറയുന്നത്. ഞാന്‍ എതിര്‍ത്തതും വിമര്‍ശിച്ചതും വെളിയംകോട് നേര്‍ച്ച പോലുള്ള ആഭാസ പ്രകടനങ്ങളെയാണ്. അത് ഹിന്ദുക്കളുടെ ഉത്സവമല്ല. ആനയേയും മറ്റും റോഡിലാകെ ബഹളവും അടിപിടിയും സംഘര്‍ഷവുമുണ്ടാക്കുന്ന ഇത്തരം പരിപാടികളെയാണ് എതിര്‍ത്തത്. ഇത്തരം പരിപാടികളെ ഇസ്ലാം എതിര്‍ക്കുന്നു. എന്നാല്‍ എന്റെ വീഡിയോ കട്ട് ചെയ്ത് തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ചികിത്സയിലായ അമ്മയെ കാണാനുള്ള അനുവാദത്തിലാണ് ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മദനി ജന്മനാടായ കൊല്ലത്തെ അന്‍വാര്‍ശേരിയിലെത്തിയത്. എസ് ഡി പി ഐ കേരളം എന്ന പേജിലാണ് മദനിയുടെ പ്രസംഗത്തിന്‍റെ വീഡിയോ ലിങ്ക് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

മദനിയുടെ പ്രസംഗത്തിന്‍റെ വീഡിയോ ലിങ്ക്:

https://www.facebook.com/groups/sdpikeralam/permalink/1774253259321381/

Next Story

Related Stories