പ്രവാസം

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ തൂങ്ങിമരിച്ച നിലയില്‍

Print Friendly, PDF & Email

കുടുംബസമേതം മനാമയിലെ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനു സമീപമായിരുന്നു ജയന്‍ താമസിച്ചിരുന്നത്. ഭാര്യ സ്വപ്നയും ബഹ്റൈനിലുണ്ട്

A A A

Print Friendly, PDF & Email

ബഹ്റൈനില്‍ ജോലി ചെയ്തു വന്നിരുന്ന പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി ജയശീലന്‍ (42) എന്ന ജയനാണ് ബഹ്റൈനിലെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇവിടെ തകാഫുല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. കുടുംബസമേതം മനാമയിലെ ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററിനു സമീപമായിരുന്നു ജയന്‍ താമസിച്ചിരുന്നത്. ഭാര്യ സ്വപ്നയും ബഹ്റൈനിലുണ്ട്. ബഹ്റൈന്‍ ഡിഫെന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) ഇന്‍ഷൂറന്‍സ് വിഭാഗത്തിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. മകന്‍ നിവിന്‍. പിതാവ് തുരുത്തിയില്‍ ഗോപാലന്‍ നായര്‍. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍