ശരീരത്തില്‍ പിടിച്ചെന്ന് ആരോപണം; വിനോദ് കാംബ്ലിയുടെ ഭാര്യയുടെ ഇടി കൊണ്ടയാള്‍ പൊലീസില്‍ പരാതി നല്കി

വിനോദ് കാംബ്ലിയും ഭാര്യയും തന്നെ ആക്രമിച്ചതായി മുംബയ് ബാംഗൂര്നഗര് പൊലീസ് സ്റ്റേഷനില്‍ രാജേന്ദ്ര കുമാര്‍ തിവാരിയുടെ പരാതി. കാംബ്ലിയുടെ ഭാര്യ തന്നെ ഇടിച്ചതായാണ് രാജേന്ദ്ര കുമാര്‍ പരാതിയില്‍ പറഞ്ഞത്. മകനെ ഇവരുടെ അംഗരക്ഷകര്‍ ഉപദ്രവിച്ചതായും രാജേന്ദ്രകുമാര്‍ തിവാരി പറയുന്നു. ഗോറിഗാവ് വെസ്റ്റിലെ ഇന്‍ഓര്‍ബിറ്റ് മാളിലാണ് സംഭവം.
ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ കൊച്ചുമകള്‍ക്കൊപ്പം ചില്‍ഡ്രണ്‍സ് ഗെയിമിംഗ് സോണില്‍ നിന്ന് പുറത്തുവരുമ്പോളാണ് തിവാരിയെ ഇടിച്ചത്. അവരോടൊന്നും പറയാതെ നടന്നുനീങ്ങിയ രാജേന്ദ്ര തിവാരി, മകന് അങ്കുര്‍ തിവാരിയോട് വിവരം പറഞ്ഞു. ഇവര്‍ രണ്ട് പേരും കൂടി സ്ത്രീയോട് സംസാരിക്കാന്‍ വന്നപ്പോളാണ് അവര്‍ വിനോദ് കാംബ്ലിയുടെ ഭാര്യയാണ് എന്നറിയുന്നത്. കാംബ്ലിയുടെ ബോര്‍ഡി ഗാര്‍ഡുകള്‍ ഇവരെ കയ്യേറ്റം ചെയ്തു. ചെറുതായി പരിക്കേറ്റു. തുടര്‍ന്നാണ് അച്ഛനും മകനും പൊലീസിനെ സമീപിക്കുന്നത്. കാംബ്ലിക്കും ഭാര്യക്കുമെതിരെ കേസെടുത്തിട്ടുണ്ട്. തന്റെ ഭാര്യയെ ചില സാമൂഹ്യവിരുദ്ധര്‍ കയറിപ്പിടിച്ചു എന്നാണ് കാംബ്ലി മുംബയ് പൊലീസിനെ അഭിസംബോധന ചെയ്തുള്ള ട്വീറ്റില്‍ പറയുന്നത്.

Next Story