Top

കൊല്‍ക്കത്ത ബസില്‍ സ്വയംഭോഗം; വീഡിയോ യുവതി ഫേസ്ബുക്കിലിട്ടു, മധ്യവയസ്‌കന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ബസില്‍ സ്വയംഭോഗം; വീഡിയോ യുവതി ഫേസ്ബുക്കിലിട്ടു, മധ്യവയസ്‌കന്‍ അറസ്റ്റില്‍
കൊല്‍ക്കത്തയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ആളുകള്‍ക്കിടയില്‍ നിന്ന് സ്വയംഭോഗം ചെയ്ത മധ്യവയസ്‌കന്‍ യുവതിയുടെ പരാതിയില്‍ അറസ്റ്റിലായി. സ്വയംഭോഗത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൊല്‍ക്കത്ത പൊലീസിന്റെ ഫേസ്ബുക്ക് പേജിലും യുവതി വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഗ്രാഫിക് വീഡിയോയും യുവതിയുടെ പോസ്റ്റും വൈറലായിരിക്കുകയാണ്.

എട്ട് മണിക്കൂറിന് ശേഷം മധ്യകൊല്‍ക്കത്തയില്‍ നിന്നാണ് അസിത് റോയ് എന്ന ഇയാളെ പൊലീസ് പിടികൂടിയത്. 31,000ത്തിലധികം റിയാക്ഷനുകളും 23,000ത്തിലധികം കമന്റുകളും 35,000ലധികം ഷെയറുകളുമാണ് യുവതിയുടെ പോസ്റ്റിന് മണിക്കൂറുകള്‍ക്കകം കിട്ടിയത്. ബസ് കണ്ടക്ടറോ മറ്റ് യാത്രക്കാരോ ഈ വിഷയത്തില്‍ ഇടപെട്ടില്ലെന്നും യുവതിക്ക് പരാതിയുണ്ട്.


Next Story

Related Stories