ന്യൂസ് അപ്ഡേറ്റ്സ്

ഹരിയാനയിലെ റോത്തക്കില്‍ ബലാത്സംഗം ചെയ്ത കൊന്ന നിലയില്‍ ഓടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം

Print Friendly, PDF & Email

ഒരു കൈ ഇല്ലാത്ത നിലയില്‍ ബാഗിനുള്ളില്‍ വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പതോ പത്തോ വയസ് പ്രായമുണ്ടാകാം.

A A A

Print Friendly, PDF & Email

ഹരിയാനയിലെ റോത്തക്കില്‍ ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ ഒരു ഓടയില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. റോത്തകിലെ ടിടോലി ഗ്രാമത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു കൈ ഇല്ലാത്ത നിലയില്‍ ബാഗിനുള്ളില്‍ വച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പതോ പത്തോ വയസ് പ്രായമുണ്ടാകാം. അഞ്ച് ദിവസമെങ്കിലും പെണ്‍കുട്ടി മരിച്ചിട്ടുണ്ടാവണമെന്നാണ് പൊലീസ് പറയുന്നത്. ഒരു കൈ ഏതോ മൃഗം കടിച്ചുപറിച്ചതുപോലുണ്ട്.

തിരിച്ചറിയാത്ത പ്രതികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞയാഴ്ച 11കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത് 86 മുറിവുകളോടെയാണ്. ദിവസങ്ങളോളം ബലാത്സംഗത്തിനും ക്രൂരമായ പീഡനങ്ങള്‍ക്കും ഇരയായ ശേഷമാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരി ആസിഫയെ എട്ട് ദിവസം കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ 17വയസുകാരി ബിജെപി എംഎല്‍എ അടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തതുമെല്ലാം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നതിന് ഇടെയാണ് വീണ്ടും ഒരു പെണ്‍കുട്ടി ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍