ന്യൂസ് അപ്ഡേറ്റ്സ്

നാല് വര്‍ഷത്തിനിടെ മോദി വിദേശയാത്രയ്ക്ക് ചിലവാക്കിയത് 355 കോടി; എന്ത് നേട്ടമുണ്ടാക്കി എന്ന് വിവരാവകാശ ചോദ്യം

ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളില്‍ നടത്തിയ ഒമ്പത് ദിവസത്തെ യാത്രയ്ക്കാണ് കൂടുതല്‍ തുക ചെലവായത്. 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയായിരുന്നു ഈ യാത്ര. ഈ യാത്രക്ക് മാത്രം ചിലവ് 31.25 കോടി.

പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് വര്‍ഷത്തിനിടെ സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. ഇതിനായി ചെിലവാക്കിയത് 355 കോടി രൂപ. 41 യാത്രകളിലായി 165 ദിവസമാണ് മോദി വിദേശത്ത് ചിലവഴിച്ചത്. അതായത് അഞ്ചര മാസത്തിലധികം മോദി വിദേശത്തായിരുന്നു. വിവരാവകാശ പ്രവര്‍ത്തകന്‍ ഭീമപ്പ ഗദാദിന് പ്രധാനമന്ത്രിയുടെ ഓഫിസ് നല്‍കിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളില്‍ നടത്തിയ ഒമ്പത് ദിവസത്തെ യാത്രയ്ക്കാണ് കൂടുതല്‍ തുക ചെലവായത്. 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെയായിരുന്നു ഈ യാത്ര. ഈ യാത്രക്ക് മാത്രം ചിലവ് 31.25 കോടി. ഭൂട്ടാനിലേക്ക് 2014 ജൂണില്‍ നടത്തിയ യാത്രയ്ക്കാണ് ഏറ്റവും ചിലവ് കുറഞ്ഞ യാത്ര. രാജ്യത്തിനകത്ത് പ്രധാനമന്ത്രി നടത്തിയ യാത്രകള്‍ക്ക് ചെലവായ തുകയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നാണ് ഭീമപ്പ പറയുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ കൊണ്ട് രാജ്യത്തിനുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍