TopTop
Begin typing your search above and press return to search.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ തലയ്ക്ക് പരിക്ക്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടത്തില്‍ തലയ്ക്ക് പരിക്ക്

ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേയ്ക്കുള്ള യാത്രയ്ക്കിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് അപകടം. തലയ്ക്ക് പരിക്കേറ്റ ഷമിയെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷമി കോഴ വാങ്ങി ഒത്തുകളിച്ചതായും തന്നെ പീഡിപ്പിച്ചതായും ആരോപിച്ച് ഭാര്യ ഹസിന്‍ ജഹാന്‍ അദ്ദേഹത്തിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. വധശ്രമമടക്കമുള്ള കുറ്റങ്ങള്‍ക്ക് ഷമിക്കെതിരെ കേസെടുത്തിരിക്കുകയാണ്. ബലാത്സംഗ ശ്രമത്തിന് ഷമിയുടെ സഹോദരനെതിരെയും ഹസിന്‍ പരാതി നല്‍കിയിട്ടുണ്ട്്.

കോഴ - ഒത്തുകളി ആരോപണത്തില്‍ ബിസിസിഐയുടെ അന്വേഷണം നേരിട്ടെങ്കിലും ഷമി കുറ്റക്കാരനല്ലെന്നാണ് ബിസിസിഐ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. ഷമിയുടെ കരാര്‍ ബിസിസിഐ പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് ഷമിക്ക് അപകടം സംഭവിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ സ്വദേശിയായ സ്ത്രീയുമായി ഷമിക്ക് ബന്ധമുണ്ടെന്ന് ഹസിന്‍ ആരോപിക്കുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍ താരമായ ഫാസ്റ്റ് ബൌളര്‍, ഡെറാഡൂണിലെ അഭിമന്യു ക്രിക്കറ്റ് അക്കാഡമിയില്‍ വന്ന് ഡല്‍ഹിയിലേയ്ക്ക് മടങ്ങുമ്പോളാണ് അപകടം.


Next Story

Related Stories