Top

ദേശവിരുദ്ധതയെന്ന് ആരോപണം: കോമഡി താരം കുനാല്‍ കമ്രയുടെ ഷോ ഗുജറാത്തിലെ സര്‍വകലാശാല റദ്ദാക്കി

ദേശവിരുദ്ധതയെന്ന് ആരോപണം: കോമഡി താരം കുനാല്‍ കമ്രയുടെ ഷോ ഗുജറാത്തിലെ സര്‍വകലാശാല റദ്ദാക്കി
ദേശവിരുദ്ധത ആരോപിച്ച് കോമഡി താരം കുനാല്‍ കമ്രയുടെ ഷോ ഗുജറാത്ത് വഡോദ്രയിലെ എംഎസ് സര്‍വകലാശാല റദ്ദാക്കി. എംസ് സര്‍വകലാശാല കാമ്പസിലെ സിസി മെഹ്ത ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 11ന് നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. പരിപാടിയുടെ ഉള്ളടക്കം ദേശവിരുദ്ധമാണ് എന്ന് ആരോപിച്ച് 11 പൂര്‍വ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടി റദ്ദാക്കിയത്.

ദേശീയഗാനത്തെ പരിഹസിച്ചയാളാണ് കുനാല്‍ കമ്രയെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. അയാള്‍ ടുക്‌ഡെ - ടുക്‌ഡെ ഗാംഗിനെ അനുകൂലിക്കുന്നു. രാജ്യത്തെ ദേശീയവാദി സര്‍വകലാശാലകളെ കുനാലിന് പുച്ഛമാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബറോഡയിലെ വിദ്യാര്‍ത്ഥികളേയും യുവാക്കളേയും 'വഴി തെറ്റി'ക്കാനുള്ള പ്രത്യയശാസ്ത്ര ഗുഢാലോചനയാണ് കുനാല്‍ നടത്തുന്നതെന്നും പൂര്‍വവിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

Next Story

Related Stories