വൈറല്‍

എന്റെ മാങ്ങ കഴിച്ച് നിരവധി സ്ത്രീകള്‍ക്ക് ആണ്‍കുട്ടികളുണ്ടായി: കുപ്രസിദ്ധ ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെ

Print Friendly, PDF & Email

നേരത്തെ ആര്‍എസ്എസില്‍ സജീവമായിരുന്ന ഭിഡെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരോട് വലിയ അടുപ്പമുള്ളയാളാണ്. ഭീമ കൊറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യ ആസൂത്രകരില്‍ ഒരാളെന്ന് ആരോപിക്കപ്പെടുന്നയാളും.

A A A

Print Friendly, PDF & Email

താന്‍ നട്ടുവളര്‍ത്തിയ മാവില്‍ നിന്നുള്ള മാങ്ങ കഴിച്ച ദമ്പതികള്‍ക്ക് ആണ്‍കുട്ടികളുണ്ടായതായി മഹാരാഷ്ട്രയിലെ കുപ്രസിദ്ധ ഹിന്ദുത്വ ഗുണ്ടാ സംഘമായ ശിവ് പ്രതിഷ്ഠാന്‍ ഹിന്ദുസ്ഥാന്‍ നേതാവ് സംഭാജി ഭിഡെ. മാങ്ങകള്‍ക്ക് വലിയ ശക്തിയുണ്ട്. അവ പോഷകസമൃദ്ധമാണ്. എന്റെ മാന്തോപ്പിലുണ്ടായ മാങ്ങകള്‍ കഴിച്ച നിരവധി സ്ത്രീകള്‍ ആണ്‍കുട്ടികളെ പ്രസവിച്ചു. കഴിഞ്ഞ ദിവസം നാസികിലെ ഒരു പൊതുയോഗത്തില്‍ പ്രസംഗിക്കവേ സംഭാജി ഭിഡെ പറഞ്ഞു.

നേരത്തെ ആര്‍എസ്എസില്‍ സജീവമായിരുന്ന ഭിഡെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരോട് വലിയ അടുപ്പമുള്ളയാളാണ്. ഭീമ കൊറിഗാവ് കലാപത്തിന് പിന്നിലെ മുഖ്യ ആസൂത്രകരില്‍ ഒരാളെന്ന് ആരോപിക്കപ്പെടുന്നയാളുമായ സംഭാജി ഭിഡെയെ അറസ്റ്റ് ചെയ്യണമെന്ന ദലിത് സംഘടനകളുടെ ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. മറ്റൊരു പ്രതിയും ബിജെപി കൗണ്‍സിലറുമായിരുന്ന മിലിന്ദ് ഏക്‌ബൊതെയെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍