ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ ആര്‍ക്കും നിയന്ത്രണമില്ല, റൂം ഏര്‍പ്പാടാക്കല്‍ പൊലീസിന്റെ പണിയല്ല: ഐജി അജിത്‌ കുമാര്‍

പൊലീസ് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് റൂം നിഷേധിക്കുന്നത്.

ശബരിമല സന്നിധാനത്ത് മാധ്യമങ്ങള്‍ക്കി നിയന്ത്രണമേര്‍പ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി സുരക്ഷാ ചുമതലയുള്ള ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞത് താമസസൗകര്യം ഒരുക്കുന്നത് പൊലീസിന്റെ ബാധ്യതയല്ലെന്നാണ്. സുരക്ഷയാണ് പൊലീസിന്റെ ചുമതല. എല്ലാവര്‍ക്കും അത് ഉറപ്പാക്കും. ഭക്തര്‍ക്ക് വിശ്വാസപ്രകാരമുള്ള എല്ലാ കാര്യങ്ങളും ചെയ്യാം. ആര്‍ക്കും ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഐജി അറിയിച്ചു.

അതേസമയം ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തര്‍ക്ക് പോലും റൂം കിട്ടുന്നില്ലെന്ന് അഴിമുഖം പ്രതിനിധി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്ക് റൂം നിഷേധിക്കുന്നത്. ഇന്നലെ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് മാധ്യമ സംഘങ്ങളെ കടത്തിവിട്ടിരുന്നില്ല. സന്നിധാനത്ത് ആരെയും രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്തിര ആട്ട പൂജയോടനുബന്ധിച്ച് ഇന്ന് തുറന്ന ശബരിമല നട നാളെ രാത്രി പത്ത് മണിക്കാണ് അടയ്ക്കുന്നത്. ഇതിനിടെ ക്ഷേത്ര ദര്‍ശനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ അഞ്ജു ഭര്‍ത്താവിനും കുട്ടികള്‍ക്കുമൊപ്പമെത്തി പമ്പയില്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഐജി എംആര്‍ അജിത്‌ കുമാര്‍ സംസാരിക്കുന്നു – വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍