TopTop
Begin typing your search above and press return to search.

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും

മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി സിപിഎമ്മും
നരേന്ദ്ര മോദിയുടെ എന്‍ഡിഎ സര്‍ക്കാരിനെതിരെ സിപിഎമ്മും ലോക്‌സഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. സിപിഎം ലോക്‌സഭ കക്ഷി നേതാവും കാസര്‍ഗോഡ് എംപിയുമായ പി കരുണാകരനാണ് അവിശ്വാസം പ്രമേയ നോട്ടീസ് നല്‍യകിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസിനും ടിഡിപിക്കും പിന്നാലെ കോണ്‍ഗ്രസും കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.

ടിഡിപിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ നോട്ടീസ് സ്പീക്കറുടെ പരിഗണനയിലാണെങ്കിലും സഭയില്‍ ബഹളം തുടരുന്നത് മൂലം സ്പീക്കര്‍ ഇതുവരെ ഇത് സഭയില്‍ വച്ചിട്ടില്ല. കോണ്‍ഗ്രസ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസില്‍ ചൊവ്വാഴ്ച്ച തങ്ങളുടെ അടിയന്തരപ്രമേയം പരിഗണിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിപിഎമ്മും നാളെ തങ്ങളുടെ നോട്ടീസ് പരിഗണിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ ആറിന് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും. ഇതിനുള്ളില്‍ അടിയന്തരപ്രമേയത്തിന് അവസരം തന്നില്ലെങ്കില്‍ തങ്ങളുടെ മുഴുവന്‍ എംപിമാരും രാജിവയ്ക്കുമെന്നാണ് സര്‍ക്കാരിനെതിരെ ആദ്യം അവിശ്വാസ പ്രമേയവുമായി രംഗത്തെത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.


Next Story

Related Stories