Top

നോയ്ഡ ക്ഷേത്രത്തില്‍ കൂട്ടബലാത്സംഗം: മുഖ്യ പൂജാരിക്കെതിരെ കേസ്

നോയ്ഡ ക്ഷേത്രത്തില്‍ കൂട്ടബലാത്സംഗം: മുഖ്യ പൂജാരിക്കെതിരെ കേസ്
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരിതന്നെ ബലാത്സംഗം ചെയ്തതായി സ്ത്രീയുടെ പരാതി. സ്ത്രീയുടെ പരാതിയില്‍ മുഖ്യപുരോഹിതനായ സ്വാമി കനയ്യ നന്ദിനെതിരെ പൊലീസ് കേസെടുത്തു. ധൂം മണിക്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ആരോപണവിധേയനായ പൂജാരി ഒളിവിലാണ്. മുഖ്യപൂജാരിയടക്കം അഞ്ച് പേര്‍ തന്നെ ക്ഷേത്രത്തില്‍ വച്ച് ബലാത്സംഗം ചെയ്തതായാണ് യുവതി പരാതിപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ ആള്‍ദൈവം ദാതി മഹാരാജിനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുത്തിരുന്നു. അനുയായിയായ യുവതിയുടെ പരാതിയിലാണ് ദാതി മഹാരാജിനെതിരെ കേസെടുത്തത്. ഡല്‍ഹി ഫത്തേപൂര്‍ ബേരിയിലെ ശനിധാം ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനാണ് ദാതി മഹാരാജ്.

യുപിയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ബലാത്സംഗ കേസുകളാണ് മാസങ്ങള്‍ക്കുള്ള റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വീടിനകത്ത് ഉറങ്ങിക്കിടന്നിരുന്ന, രണ്ട് കുട്ടികളുടെ അമ്മയായ സ്ത്രീയെ പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്ഷേത്രത്തിന് സമീപം ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവം കഴിഞ്ഞ മാസമാണുണ്ടായത്. അതേസമയം സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍ മുസ്ലീങ്ങളാണ് എന്നാണ് ബി

Next Story

Related Stories