UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമിത് ഷാ തെരുവ്ഗുണ്ടയെന്ന് എന്‍ എസ് യു ഐ; 28 സംസ്ഥാനങ്ങളില്‍ ഷായ്‌ക്കെതിരെ പൊലീസില്‍ പരാതി

“ഭരണഘടനയെ അട്ടിമറിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. കൊലപാതകം, വ്യാജ ഏറ്റുമുട്ടലുകള്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, ജുഡീഷ്യല്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍, സ്ത്രീകളുടെ സ്വകാര്യതയില്‍ കടന്നുകയറല്‍, അഴിമതി തുടങ്ങിയവയാലെല്ലാം കളങ്കിതനാണ് അമിത് ഷാ” – എന്‍ എസ് യു ഐ ഡല്‍ഹി ഘടകം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തെരുവ് ഗുണ്ടയാണെന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍ എസ് യു ഐ. രാജ്യത്തെ 28 സംസ്ഥാനങ്ങളിലെ 100 ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളില്‍ അമിത് ഷായ്‌ക്കെതിരെ പരാതി നല്‍കുമെന്നും എന്‍ എസ് യു ഐ വ്യക്തമാക്കി. അമിത് ഷാ ഒരു ക്രിമിനല്‍ ആണെന്നും ഗുജറാത്തില്‍ മന്ത്രിയെന്ന നിലയില്‍ വ്യാപകമായി അധികാര ദുര്‍വിനിയോഗം നടത്തിയ ആളാണെന്നും എന്‍ എസ് യു ഐ ആരോപിക്കുന്നു.

“ഭരണഘടനയെ അട്ടിമറിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നത്. കൊലപാതകം, വ്യാജ ഏറ്റുമുട്ടലുകള്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍, ജുഡീഷ്യല്‍ നടപടികളെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍, സ്ത്രീകളുടെ സ്വകാര്യതയില്‍ കടന്നുകയറല്‍, അഴിമതി തുടങ്ങിയവയാലെല്ലാം കളങ്കിതനാണ് അമിത് ഷാ” – എന്‍ എസ് യു ഐ ഡല്‍ഹി ഘടകം വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ന്യൂഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ അമിത് ഷായ്‌ക്കെതിരെ പരാതി നല്‍കിയ ശേഷമാണ് എന്‍ എസ് യു ഐ പ്രസ് റിലീസ് ഇറക്കിയത്. ഇത് ചെറിയ തുടക്കം മാത്രമാണെന്നും പൊലീസ് നടപടി എടുക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളിലേയ്ക്ക് നീങ്ങുമെന്നും എന്‍ എസ് യു ഐ ദേശീയ സെക്രട്ടറി സയ്‌മോണ്‍ ഫാറൂഖി ദ പ്രിന്റിനോട് പറഞ്ഞു. എന്‍ എസ് യുവിന്റെ ചുമതലയുള്ള എഐസിസി ജോയിന്റ് സെക്രട്ടറി രുചി ഗുപ്തയാണ് അമിത് ഷായെ തെരുവ് ഗുണ്ട എന്ന് വിശേഷിപ്പിച്ചത്.

പ്രധാനമായും നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങളുടെ പരാതികളെന്നാണ് എന്‍ എസ് യു ഐ പറയുന്നത് – സൊഹ്‌റാബുദ്ദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്, യുവതിയെ പിന്തുടര്‍ന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് വലിയ വിവാദമായി മാറിയ സ്‌നൂപ്പിംഗ് കേസ്, ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം, ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് രാജ്യത്ത് തന്നെ ഏറ്റവുമധികം അസാധു നോട്ടുകള്‍ മാറിയത് എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതികള്‍. 750 കോടിയുടെ അഴിമതി ബാങ്കുമായി ബന്ധപെട്ട് നോട്ട് നിരോധനത്തിന് മുമ്പ് ഷാ നടത്തിയതായാണ് ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍