TopTop
Begin typing your search above and press return to search.

പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയായ നേവി കമാന്‍ഡര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു; കേസ്

പോണ്‍ ചിത്രങ്ങള്‍ക്ക് അടിമയായ നേവി കമാന്‍ഡര്‍ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രം ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു; കേസ്
ഭാര്യയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഫോട്ടോ ആപ്പില്‍ പോസ്റ്റ് ചെയ്ത നേവി കമാന്‍ഡര്‍ക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയില്‍ ജോലി നോക്കുന്ന 39 കാരനായ നേവി ഓഫിസര്‍ക്കെതിരെയാണ് ഭാര്യയുടെ പരാതിയില്‍ കൊന്ദ്വ പൊലീസ് അറസ്റ്റ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. ഇയാള്‍ അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ വ്യക്തിയാണെന്നു ഭാര്യയുടെ പരാതിയില്‍ പറയുന്നുണ്ടെന്നു പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.

തന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ ലൈംഗികവൈകൃതങ്ങള്‍ തിരുത്താന്‍ തയ്യാറാകത്തതിനാല്‍ കുട്ടികളുമായി പൂനെയിലുള്ള മാതാപിതാക്കള്‍ക്കൊപ്പമാണ് കുറച്ചു നാളുകളായി താന്‍ താമസിക്കുന്നതെന്ന് മുന്‍ ആര്‍മി ഓഫിസര്‍ കൂടിയായ ഭാര്യ പരാതിയില്‍ പറയുന്നുണ്ട്. വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധച്ചിപ്പോഴാണ് മോര്‍ഫ് ചെയ്ത തന്റെ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈന്‍ ഫോട്ടോ ആപ്ലിക്കേഷനില്‍ കണ്ടതെന്നാണ് പരാതിക്കാരി പറയുന്നത്. സുഹൃത്തിന്റെ ഭാര്യയുള്‍പ്പെടെ വേറെയും ചില സ്ത്രീകളുടെ അശ്ലീലഫോട്ടോകള്‍ ഇതേ രീതിയില്‍ ഫോണില്‍ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കമാന്‍ഡറെ ചോദ്യം ചെയ്യാന്‍ നേവിയുടെ അനുമതി തേടിയിരിക്കുകയാണ് പൊലീസ്.

Next Story

Related Stories