ന്യൂസ് അപ്ഡേറ്റ്സ്

ചീഫ് സെക്രട്ടറിയെ തല്ലിയ കേസ്: കേജ്രിവാളിന് ഡല്‍ഹി പൊലീസിന്റെ ചോദ്യം ചെയ്യല്‍ നോട്ടീസ്

Print Friendly, PDF & Email

മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ തയ്യേറ്റം ചെയ്തു എന്നാണ് ചീഫ് സെക്രട്ടറിയുടെ പരാതി.

A A A

Print Friendly, PDF & Email

ചീഫ് സെക്രട്ടറിയെ മര്‍ദ്ദിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ്. ചീഫ് സെക്രട്ടറി അംശു പ്രകാശിന്റെ പരാതിയിലാണ് ഡല്‍ഹി സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള നോട്ടീസ്. മുഖ്യമന്ത്രിയുടെ വസതിയിലോ ഓഫീസിലോ 18ന് രാവിലെ 11 മണിക്ക് അന്വേഷണവുമായി സഹകരിക്കാനാണ് സിവില്‍ ലൈന്‍സ് എസ്എച്ച്ഒ ആയ ഇന്‍സ്‌പെക്ടര്‍ കരണ്‍ സിംഗ് റാണ ആവശ്യപ്പെടുന്നത്. ഔദ്യോഗികമായ തിരക്കുകള്‍ മൂലമോ മറ്റോ ഈ ദിവസം ഇതിന് കഴിയില്ലെങ്കില്‍ അനുയോജ്യമായ മറ്റൊരു ദിവസവും സമയവും ഇ മെയില്‍ വഴി അറിയിക്കാനും കേജ്രിവാളിനോട് പൊലീസ് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനിടെ ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ തന്നെ തയ്യേറ്റം ചെയ്തു എന്നാണ് ചീഫ് സെക്രട്ടറിയുടെ പരാതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍