വായിച്ചോ‌

വ്യാജ ഡിഗ്രി: ക്രിക്കറ്റ് താരം ഹര്‍മന്‍ പ്രീത് കൗറിന്റെ ഡി എസ് പി റാങ്ക് പഞ്ചാബ് സര്‍ക്കാര്‍ തിരിച്ചുവാങ്ങി

2011ല്‍ ബിഎ കോഴ്‌സ് പാസായി എന്നാണ് ഹര്‍മന്‍പ്രീതിന്റെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി രേഖകളില്‍ ഹര്‍മന്റെ യാതൊരു വിവരവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിത ട്വിന്റി 20 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഡി എസ് പി റാങ്ക് പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനിമുതല്‍ പൊലീസില്‍ കോണ്‍സ്റ്റബിളായി തുടരാമെന്നാണ് സര്‍ക്കാര്‍ ഹര്‍മന്‍പ്രീതിന് നല്‍കിയ കത്തില്‍ പറയുന്നത്. മീററ്റിലെ ചൗധരി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റി വിജിലന്‍സ് സെല്‍ ആണ് ഹര്‍മന്റെ ഡിഗ്രി വ്യാജമാണെന്ന് കണ്ടെത്തിയത്. പഞ്ചാബ് പൊലീസിലെ ഒരു ഉദ്യോഗസ്ഥന്‍ സര്‍വകലാശാല അധികൃതരുമായി ബന്ധപ്പെട്ട് ഹര്‍മന്‍ പ്രീതിന്റെ വിവരങ്ങള്‍ തേടിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചിലാണ് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ ഹര്‍മനെ പഞ്ചാബ് പൊലീസില്‍ ഡി എസ് പിയായി നിയമിച്ചത്. 2011ല്‍ ബിഎ കോഴ്‌സ് പാസായി എന്നാണ് ഹര്‍മന്‍പ്രീതിന്റെ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നത്. എന്നാല്‍ യൂണിവേഴ്‌സിറ്റി രേഖകളില്‍ ഹര്‍മന്റെ യാതൊരു വിവരവുമില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍