ന്യൂസ് അപ്ഡേറ്റ്സ്

തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദി, ബിജെപിയെ നയിക്കുന്നത് കൊലക്കേസ് പ്രതി: രാഹുല്‍ ഗാന്ധി

Print Friendly, PDF & Email

സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പരിപാടി ഇനിയുണ്ടാകില്ലെന്നും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍്ക്ക് ടിക്കറ്റ് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

A A A

Print Friendly, PDF & Email

എഐസിസി പ്ലീനറി സമ്മേളനത്തില്‍ ബിജെപിയേയും മോദി സര്‍ക്കാരിനേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ബിജെപി ഒരു പാര്‍ട്ടിയുടെ ശബ്ദം മാത്രമാണെന്നും കോണ്‍ഗ്രസ് രാജ്യത്തിന്റെയാകെ ശബ്ദമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ബിജെപിയുടെ യുദ്ധം അധികാരത്തിന് വേണ്ടി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മോദി യോഗ ചെയ്യുകയാണ്. തട്ടിപ്പുകാരും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിന്റെ പേരാണ് മോദിയെന്നും രാഹുല്‍ ആരോപിച്ചു. ബിജെപിയെ നയിക്കുന്നത് കൊലക്കേസ് പ്രതികള്‍ ആണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകളില്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ലെന്ന സ്വയം വിമര്‍ശനവും രാഹുല്‍ ഗാന്ധി നടത്തി. രണ്ടാം യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ നിരാശപ്പെടുത്തി. സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കുന്ന പരിപാടി ഇനിയുണ്ടാകില്ലെന്നും പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസുകാര്‍്ക്ക് ടിക്കറ്റ് നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ഉടച്ചുവാര്‍ക്കും. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയിലുള്ള മതിലുകള്‍ പൊളിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍