ന്യൂസ് അപ്ഡേറ്റ്സ്

ലോകകപ്പ് വേദിക്ക് സമീപം റോഡ് അപകടം: ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകന്‍ മരിച്ചു

റഷ്യക്കാരനായ ടാക്‌സി ഡ്രൈവറും ഇന്ത്യക്കാരനായ യാത്രക്കാരനുമാണ് മരിച്ചത്. മറ്റൊരു ഇന്ത്യക്കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റഷ്യയില്‍ ലോകകപ്പ് വേദിക്ക് സമീപമുണ്ടായ റോഡ് അപകടത്തില്‍ ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകന്‍ മരിച്ചു. ലോകകപ്പ് മത്സരം നടക്കുന്ന സോചിക്ക് സമീപമാണ് അപകടമെന്ന് ഇന്റര്‍ഫാക്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യക്കാരനായ ടാക്‌സി ഡ്രൈവറും ഇന്ത്യക്കാരനായ യാത്രക്കാരനുമാണ് മരിച്ചത്. മറ്റൊരു ഇന്ത്യക്കാരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവര്‍ സഞ്ചരിച്ചിരുന്ന റിനോ ലോഗന്‍ കാര്‍ റോംഗ് സൈഡിലൂടെയാണ് പോയിരുന്നത്. അത് ഒരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആഡ്‌ലറിനും ക്രാസ്‌നായ പോള്യാനയ്ക്കും ഇടയിലുള്ള റോഡിലാണ് അപകടം. പരിക്കേറ്റയാളുടെ നില തൃപ്തികരമാണെന്ന് പൊലീസ് പറയുന്നു. 2017ല്‍ റഷ്യയില്‍ 19,000ത്തിലധികം പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍