TopTop

കൊന്നത് ഞങ്ങള്‍ തന്നെ: സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ ആര്‍എസ്എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊന്നത് ഞങ്ങള്‍ തന്നെ: സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ ആര്‍എസ്എസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്
മാഹിയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ കണ്ണംപൊയില്‍ ബാബുവിനെ വെട്ടിക്കൊന്നത് ആര്‍എസ്എസ് തന്നെയെന്ന് സ്ഥിരീകരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനായ ശരത് കണ്ണൂരിന്റെ ഫേ്സ്ബുക്ക് പോസ്റ്റും അതിന് താഴെയുള്ള കമന്റുകളുമാണ് ആര്‍എസ്എസ് തന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കുന്നത്.

'ജീവിച്ച് കൊതി തീരും മുന്നെ സംഘ പാതയില്‍ നെഞ്ചുറപ്പോടെ ജീവന്‍ ബലിദാനം ചെയ്ത മാഹി പള്ളൂരിലെ സ്വര്‍ഗീയ വിജിത്തേട്ടന്റെയും, ഷിനോജേട്ടന്റെയും ആത്മാവ് ഇപ്പോള്‍ ദൂരെ എങ്ങോ ഇരുന്ന് പുഞ്ചിരി തൂകുന്നുണ്ടാകും' - എന്നാണ് ശരത് കണ്ണൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. അതേസമയം പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ഫേസ്ബുക്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്.



http://www.azhimukham.com/kerala-political-killing-in-kannur-continues-writes-kaantony/

Next Story

Related Stories