മലപ്പുറം ജില്ലാ കാര്യാലയത്തിന് നേരെ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതായി ആരോപിച്ച് ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ചന്ദ്രിക പത്രത്തിന്റെ ഫൊട്ടോഗ്രഫറെ പ്രസ് ക്ലബിനകത്ത് കയറി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ചന്ദ്രിക ഫൊട്ടോഗ്രഫര്‍ ഫുവാദിനാണ് മര്‍ദനമേറ്റത്. ഫുവാദിന്റെ കയ്യില്‍ നിന്ന് ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചുവാങ്ങി കേടുവരുത്തുകയും ചെയ്തിരുന്നു. പ്രതിഷേധ പ്രകടനത്തിനരികിലൂടെ പോയ ബൈക്കുകള്‍ പ്രവര്‍ത്തകര്‍ തടയുന്നതിന്റെ ഫോട്ടോ പ്രസ് ക്ലബില്‍ നിന്ന് പകര്‍ത്തിയതിനെ തുടര്‍ന്നാണ് ആര്‍എസ്എസുകാര്‍ ഫുവാദിനെ പ്രസ് ക്ലബിലേയ്ക്ക് ഇരച്ചുകയറി മര്‍ദ്ദിച്ചത്. പരിക്കേറ്റ ഫുവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിക്രമത്തിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ ആര്‍എസ്എസുകാര്‍ പ്രസ് ക്ലബില്‍ കയറി തല്ലി

Next Story