ന്യൂസ് അപ്ഡേറ്റ്സ്

ചെന്നിത്തല വോട്ട് ചെയ്ത ബൂത്തില്‍, ഉമ്മന്‍ ചാണ്ടി സജീവമായിരുന്ന ഇടത്ത് സജി ചെറിയാന്‍ മുന്നില്‍

ഉമ്മന്‍ ചാണ്ടി കാര്യമായി പ്രചരണം നടത്തിയ ബൂത്തിലും യുഡിഎഫ് പിന്നിലായി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍ ആകും എന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചെന്നിത്തല ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറിന്റെ പുലിയൂര്‍ പഞ്ചായത്തിലും ഇരുവരും വോട്ട് ചെയ്ത ബൂത്തുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഭൂരിപക്ഷം നേടി. ഉമ്മന്‍ ചാണ്ടി കാര്യമായി പ്രചരണം നടത്തിയ മേഖലയിലെ ബൂത്തിലും യുഡിഎഫ് പിന്നിലായി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍ ആകും എന്ന് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുഡിഎഫിന്‍റെയും ബിജെപിയുടെയും ശക്തി കേന്ദ്രങ്ങള്‍ എല്ലാം പിടിച്ചെടുത്താണ് എല്‍ഡിഎഫ് മികച്ച വിജയം നേടിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍