ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷിനേയും കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തോക്ക്: ഫോറന്‍സിക് റിപ്പോര്‍ട്ട്‌

നേരത്തെയും ഒരേ തോക്ക് സംബന്ധിച്ച സൂചനകള്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് ഇത് സ്ഥിരീകരിക്കപ്പെടുന്നത്. രണ്ട് കൊലകളിലും ഉപയോഗിച്ചിരിക്കുന്നത് നാടന്‍ തോക്കാണ്. 7.65 എംഎം പിസ്റ്റള്‍ കാട്രിഡ്ജുകളും.

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനേയും എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയേയും വധിക്കാന്‍ ഉപയോഗിച്ചത് ഒരേ തോക്കെന്ന് വ്യക്തമാക്കി ഫോറന്‍സിക് പരിശോധന ഫലം പുറത്തുവന്നു. പ്രത്യേക അന്വേഷണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഈ രണ്ട് കൊലപാതകങ്ങള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കി ഔദ്യോഗിക സ്ഥിരീകരണം വരുന്നത്.
നേരത്തെയും ഒരേ തോക്ക് സംബന്ധിച്ച സൂചനകള്‍ വന്നിരുന്നെങ്കിലും ആദ്യമായാണ് ഇത് സ്ഥിരീകരിക്കപ്പെടുന്നത്. രണ്ട് കൊലകളിലും ഉപയോഗിച്ചിരിക്കുന്നത് നാടന്‍ തോക്കാണ്. 7.65 എംഎം പിസ്റ്റള്‍ കാട്രിഡ്ജുകളും.

ഗൗരി ലങ്കേഷ് വധത്തിലും പ്രൊഫ.കെഎസ് ഭഗവാനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഹിന്ദു തീവ്രവാദി സംഘടനയായ സനാതന്‍ സന്‍സ്ഥ നേതാവ് കെടി നവീന്‍ കുമാര്‍ അടക്കമുള്ളവരെ കര്‍ണാടക എസ്‌ഐടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കര്‍ണാടകയിലെ ധാര്‍വാദിലുള്ള വീട്ടില്‍ കല്‍ബുര്‍ഗിയെ വെടി വച്ച് കൊല്ലുന്നത്. 2015 ഓഗസ്റ്റ് 30ന്. ഗൗരി ലങ്കേഷ് ബംഗളൂരുവിലെ വീടിന് മുന്നില്‍ വധിക്കപ്പെടുന്നത് 2017 സെപ്റ്റംബര്‍ അഞ്ചിന്.

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍